ആലുവ:ഇ പി ജയരാജനാണ് ഇടതുപക്ഷം അധികാരത്തിൽ വന്നപ്പോൾ ആദ്യമായി ബന്ധു നിയമനം നടത്തിയത്.ഇവർ
ഫ്യൂഡൽ തമ്പുരാൻ്റെ അവസ്ഥയിലാണ് ജീവിക്കുന്നത് ചെറുപ്പക്കാരുടെ അവസ്ഥ ഇവർക്ക് മനസിലാകില്ല’ എന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.

ശബരിമല വിഷയത്തിൽ പുതിയ സത്യവാങ്മൂലം നൽകാൻ തയ്യാറാണെന്ന സി.പി.എം പി.ബി അംഗം എം.എ ബേബിയുടെ പ്രസ്താവന അടവ് തന്ത്രമാണ്.സത്യവാങ്മൂലം ഉണ്ടെങ്കിൽ അതിൽ എന്തെല്ലാം ഉൾപ്പെടുത്തുമെന്ന കാര്യം ജനങ്ങളുടെ മുൻപിൽ വെക്കാൻ തയ്യാറാവണം. അല്ലാത്ത പക്ഷം വിശ്വസിക്കാൻ കഴിയില്ലെന്നും മുല്ലപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.
തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉയർത്തിക്കൊണ്ടുവന്ന വിഷയമല്ല യു.ഡി.എഫിന് ശബരിമല. ഇത് പ്രകടന പത്രികയിൽ ഉൾപ്പെടുത്തുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ജനങ്ങളോടുള്ള വാക്ക് പാലിക്കുക മാത്രമാണ് കോൺഗ്രസ് ചെയ്യുന്നതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

കോൺഗ്രസ് സ്പോൺസേർഡ് സമരമെന്ന് പറഞ്ഞ് ധനമന്ത്രി തോമസ് ഐസക്ക് സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളെ അപമാനിക്കുകയാണ്. ഇത് ഉണ്ടാവാൻ പാടില്ലായിരുന്നു. ജീവിക്കാൻ വേണ്ടിയാണ് മറ്റൊരു വഴിയുമില്ലാതെ അവർ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. പലരും ഇനിയൊരു അവസരമില്ലാത്തവരാണ്. അതിനെ രാഷ്ട്രീയസമരമെന്ന് പറഞ്ഞ് അധിക്ഷേപിക്കുന്നത് ശരിയല്ലെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here