കേരള ജേർണലിസ്റ്റ്സ് യൂണിയൻ ഏർപ്പെടുത്തിയ രണ്ടാമത് ‘സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്’ മനോരമ ന്യൂസ് പറവൂർ ലേഖകൻ കെ.ഒ. ബാബുക്കുട്ടന് അൻവർ സാദത്ത് എം.എൽ.എ സമ്മാനിക്കുന്നു

കൊച്ചി: കേരള ജേർണലിസ്റ്റ്സ് യൂണിയൻ എറണാകുളം ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ രണ്ടാമത് ‘സുനീഷ് കോട്ടപ്പുറം സ്മാരക മാദ്ധ്യമ അവാർഡ്’ മനോരമ ന്യൂസ് പറവൂർ ലേഖകൻ കെ.ഒ. ബാബുക്കുട്ടന് അൻവർ സാദത്ത് എം.എൽ.എ സമ്മാനിച്ചു. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള വൈകാരിക ബന്ധത്തിന്റെ വീഡിയോ ദൃശ്യം സഹിതമുള്ള വാർത്തയാണ് ബാബുക്കുട്ടനെ അവാർഡിന് അർഹനാക്കിയത്.

ആലുവയിൽ നടന്ന സമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ബോബൻ ബി. കിഴക്കേത്തറ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ എം.ഒ. ജോൺ മുഖ്യാതിഥിയായി.

ജനയുഗം കൊച്ചി ബ്യൂറോ ചീഫ് ആർ. ഗോപകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.ജെ.യു സംസ്ഥാന സെക്രട്ടറി കെ.സി. സ്മിജൻ, ട്രഷറർ ഷാജി ഇടപ്പള്ളി, വിവിധ സംഘടന ഭാരവാഹികളായ എ.പി. ഉദയകുമാർ, എ. ഷംസുദ്ദീൻ, എം.എൻ. ഗോപി, കെ.സി ബാബു, കെ.ജെ.യു ഭാരവാഹികളായ ശ്രീമൂലം മോഹൻദാസ്, സുനീഷ് മണ്ണത്തൂർ, എം.ജി. സുബിൻ എന്നിവർ സംസാരിച്ചു. അവാർഡ് ജേതാവ് ബാബുക്കുട്ടൻ മറുപടി പ്രസംഗം നടത്തി.

കൊവിഡ് മാനദണ്ഡം പാലിച്ച് നടന്ന ചടങ്ങിൽ ജനപ്രതിനിധികൾ, വിവിധ സംഘടനാ പ്രതിനിധികൾ, കെ.ജെ.യു യൂണിറ്റ്, താലൂക്ക് പ്രതിനിധികൾ തുടങ്ങിയവരും പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here