എല്ലാ സ്വകാര്യ വാഹനങ്ങളും ഒരു മാസം ഓടേണ്ട എന്ന തീരുമാനം എല്ലാ വാഹന ഉടമകളും എടുക്കുക, ഇതോടെ ഇന്ധനവിലയിൽ നിന്നും വമ്പൻ ലാഭം പറ്റുന്ന സർക്കാർ വൻ പ്രതിസന്ധിയിൽ ആകും .

ഇതോടെ എം എൽ എമാരുടെ ശമ്പളം , ജീവനക്കാരുടെ ശമ്പളം എന്നിവ ബുദ്ധിമുട്ടാകും . അതോടെ ഒന്നുകിൽ നിലവിലെ നികുതി കുറയ്ക്കും . അല്ലെങ്കിൽ സംസ്ഥാനങ്ങൾ ജി എസ് ടി ഏർപ്പെടുത്തുവാൻ നിർബന്ധിതമാകും, അതുമല്ലെങ്കിൽ സംസ്ഥാനം ടാക്സ് കുറക്കും ,അതോടെ വില 52 ആകും . ജനകീയ സമരവും നിർത്താം – പണ്ഡിറ്റ് പറയുന്നു .

സംസ്ഥാനത്തിന്റെ നികുതി കൂടി ചേരുമ്പോഴാണ് ഒരു ലിറ്റർ പെട്രോളിനു 90 വരെയാകുന്നതെന്നും , കേന്ദ്ര നികുതി 32രൂപ 98 പൈസയാണെന്നും അതിന്റെ 41% തുക സംസ്ഥാന സർക്കാരുകൾക്ക് വിഹിതമായി തിരികെ നൽകുന്നുണ്ടെന്നും എന്നാൽ ഇക്കാര്യം മാദ്ധ്യമങ്ങളും സംസ്ഥാനങ്ങളും മറച്ചു വയ്ക്കുകയാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം …..

ഇന്ധനത്തിനും , മദ്യത്തിനും GST വരുമോ എന്ന പണ്ഡിറ്റിന്റെ നിരീക്ഷണം
Petrol/Diesel വില കുറക്കുവാൻ GST മാത്രം കൊണ്ടുവന്നു പകുതിയോളം വില കുറയുമോ, കേന്ദ്ര സർക്കാർ സമ്മതിച്ചെങ്കിലും ചില സംസ്ഥാനങ്ങൾ എതിർക്കുന്നതിനാൽ ഇന്ധന വില ഒരിക്കലും കുറയില്ലെ എന്നീ വിഷയങ്ങൾ ഇന്ന് കേരളം ചർച്ച ചെയ്യുക ആണല്ലോ ..
ഈ ഇന്ധന വിലയുടെ അവസ്ഥ തന്നെ ആണ് കേരളത്തിൽ മദ്യത്തിന്റെയും ..മദ്യ വിലയും petrol/diesel വില പോലെ GST ഇല്ല . അതുകൊണ്ടാണ് ചെറിയ വിലയുള്ള മദ്യത്തിന് വൻ തുക വരുന്നത് . മദ്യവും GST മാത്രമായി മറ്റു എല്ലാ നികുതിയും ഒഴിവാക്കിയാൽ പകുതിയിൽ അധികം വില കുറയും .
കേരളത്തിൽ നിലവിൽ വെളിച്ചെണ്ണ വിലയും കൂടുന്നുണ്ട് . പക്ഷെ അതിൽ രാഷ്ട്രീയം കളിക്കുവാൻ scope ഇല്ലാത്തതു കൊണ്ട് ആരും ഒന്നും പറയുന്നില്ല .
ഇന്ധന വില കുറക്കുവാൻ ഞാൻ ഒരു ഉഗ്രൻ ഐഡിയ പറഞ്ഞു തരാം .
ഇനി ചെയ്യാവുന്നത് എല്ലാ സ്വകാര്യ വാഹനങ്ങളും ഒരു മാസം ഓടേണ്ട എന്ന ശക്തമായ തീരുമാനം (പക്കാ ഒരു ജനകീയ samaram) എല്ലാ വാഹന ഉടമകളും എടുക്കുക എന്നതാണ് . ഇതോടെ ഇന്ധനവിലയിൽ നിന്നും കിട്ടുന്ന വമ്പൻ ലാഭം നികുതി പറ്റുന്ന കേന്ദ്രവും ,സംസ്ഥാന സർക്കാരും വൻ പ്രതിസന്ധിയിൽ ആകും .
ഇതോടെ MLA മാരുടെ ശമ്പളം , ജീവനക്കാരുടെ ശമ്പളം , etc ബുദ്ധിമുട്ടാകും . അതോടെ ഒന്നുകിൽ നിലവിലെ നികുതി കുറയ്ക്കും . അല്ലെങ്കിൽ സംസ്ഥാനങ്ങൾ GST ഏർപെടുത്തുവാൻ നിർബന്ധിതർ ആകും അതോടെ litre വില 52 ആകും . അതോടെ ജനകീയ സമരവും നിർത്താം .
അതുമല്ലെങ്കിൽ സംസ്ഥാന tax കുറക്കുകയും അതോടെ ഇന്ധന വില കുറക്കാം .., അത് കാരണം ഉണ്ടായ വൻ വരുമാന നഷ്ടം മദ്യത്തിന് വൻ തോതിൽ വില വർധിപ്പിച്ചു സംസ്ഥാന സർക്കാരിന് വേണമെങ്കിൽ adjust ചെയ്യാം .
ഇതേ ബുദ്ധി മദ്യം കഴിക്കുന്ന മച്ചാന്മാർക്കും കാണിക്കാം . എത്ര വലിയ മദ്യപാനിയും 2 മാസം തീരെ മദ്യം കഴിക്കാതെ ഇരുന്നാലും , സംസ്ഥാന സർക്കാർ പ്രതിസന്ധിയിലാകും . കേരളത്തിന്റെ എല്ലാ വികസനവും അതോടെ അവസാനിക്കും .പിന്നെ രക്ഷ ഇല്ലാതെ സർക്കാർ മദ്യത്തെ കൂടി GST യിൽ ഉൾപ്പെടുത്തി വില വൻ തോതിൽ കുറച്ചു തരും . അതോടെ മദ്യം കഴിക്കുന്നവർക്ക് വീണ്ടും കഴിക്കാം .(പക്ഷെ ഈ സഹന സമരം ജയിക്കും വരെ മദ്യം തൊടാതെ ചെയ്യണം )
52 രൂപയ്ക്ക് ഭാരതത്തിൽ ഒരു ലിറ്റർ പെട്രോൾ കിട്ടുമോ….?
കിട്ടും….
ഇതാ കണക്കുകൾ…
( Figures as on 12 Feb 2021).
അന്താരാഷ്ട്ര മാർക്കറ്റിലെ ക്രൂഡോയിൽ വില ഓരോ ദിവസവും മാറിക്കൊണ്ടിരിക്കും എന്നറിയാമല്ലോ….ക്രൂഡോയിൽ വില ബാരൽ അടിസ്ഥാനത്തിലാണ്.ഒരു ബാരൽ എന്നു പറയുന്നത് 159 ലിറ്റർ ആണ്.
ഒരു ലിറ്റർ ക്രുഡോയിൽ നമുക്ക് ലഭിക്കുന്നത് 26 രൂപ 71 പൈസയ്ക്കാണ്.
അതിനെ റിഫൈൻ ചെയ്യാൻ നമുക്ക് ചിലവാകുന്നത്, ലിറ്ററിന് 3 രൂപ 85 പൈസയാണ്.
ക്രൂഡോയിൽ റിഫൈൻ ചെയ്ത് പെട്രോൾ ആക്കുമ്പോൾ അതിന്റെ വില ലിറ്ററിന് 30 രൂപ 56 പൈസ.
അതിനോടൊപ്പം കേന്ദ്ര നികുതിയായ (Central excise,Road cess etc) 32 രൂപ 98 പൈസയും, പമ്പുകളുടെ കമ്മീഷനായ 3 രൂപ 67 പൈസയും ചേർത്ത് ഒരു ലിറ്റർ പെട്രോളിന് പമ്പിലെ വില 67 രൂപ 21പൈസയാണ്.
സംസ്ഥാനത്തിന്റെ നികുതിയായ VAT(GST അല്ല) 22 രൂപ 79 പൈസയും കൂടി ചേർത്താൽ ഒരു ലിറ്റർ പെട്രോൾ ഉപഭോക്താവിന് ലഭിക്കുന്ന വില 90 രൂപ!.
കേന്ദ്ര നികുതി 32രൂപ 98 പൈസയാണെന്ന് നേരത്തെ പറഞ്ഞല്ലോ,അതിന്റെ 41% തുക സംസ്ഥാന സർക്കാരുകൾക്ക് വിഹിതമായി തിരികെ നൽകുന്നുണ്ട്(ഇക്കാര്യം മാധ്യമങ്ങളും സംസ്ഥാനങ്ങളും മറച്ചു വയ്ക്കുന്നു).
32 രൂപ 98 പൈസയുടെ 41% എന്നത് 13 രൂപയാണ്.
അപ്പോൾ ഒരു ലിറ്റർ പെട്രോളിന് സംസ്ഥാനത്തിന് ലഭിക്കുന്ന ആകെ നികുതി 35 രൂപ 79 പൈസയും കേന്ദ്രത്തിന് 19 രൂപ 98 പൈസയുമാണ്.
ഇനി സംസ്ഥാനങ്ങൾ പെട്രോളിയം ഉത്പന്നങ്ങൾ GST യിൽ കൊണ്ട് വരാൻ അനുവദിച്ചാൽ പെട്രോളിന്റെ വില എത്രയാകുമെന്ന് നോക്കാം.
Crude oil വില : 26 രൂപ 71 പൈസ.
Refining charge: 3 രൂപ 85 പൈസ.
Pump Commission: 3 രൂപ 67 പൈസ.
Tanker rent : 6 രൂപ 56 പൈസ.
ഒരു ലിറ്റർ പെട്രോൾ പമ്പിലെത്തുന്ന വില 40 രൂപ 79 പൈസ.
ഇതിനോടൊപ്പം പരമാവധി GST ആയ 28% കൂടി,അതായത് 11രൂപ 62 പൈസ കൂടി ചേർത്താൽ 51 രൂപ 81 പൈസ.(28% GSTയുടെ 14% കേന്ദ്രത്തിനും 14% സംസ്ഥാനത്തിനുമാണ്).
എന്നു വച്ചാൽ ഭാരതത്തിൽ ഒരു ലിറ്റർ പെട്രോൾ 52 രൂപയ്ക്ക് ലഭിക്കും.സംസ്ഥാനം GST അംഗീകരിക്കാൻ തയ്യാറായാൽ മാത്രം.
ഈ വിവരം മറച്ചു വച്ചുകൊണ്ടാണ് മാമാമാധ്യമങ്ങളും ചില രാഷ്ട്രീയ പാർട്ടികളും ‘പെട്രോളിന് വിലകൂട്ടുന്നേ’ എന്നും പറഞ്ഞു കരയുന്നതു .
(വാൽകഷ്ണം …പെട്രോളിയം ഉത്പന്നങ്ങൾ GST യിൽ ഉൾപ്പെടുത്തുമെന്ന് പ്രകടന പത്രികയിലുൾപ്പെടുത്തുന്ന രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമേ ഇത്തവണ ഞങ്ങൾ വോട്ടു ചെയ്യൂ എന്ന് വേണമെങ്കിൽ ഇവിടുത്തെ പ്രബുദ്ധ ജനതയ്ക്ക് തീരുമാനം എടുക്കാമല്ലോ . മദ്യം കഴിക്കുന്ന മച്ചാന്മാർക്കു ഇതേപോലെ മദ്യത്തെ GST യിൽ ഉള്പെടുത്തുന്നവർക്കേ വോട്ട് തരൂ എന്നും പ്രഖാപിച്ചൂടെ

LEAVE A REPLY

Please enter your comment!
Please enter your name here