ആലുവ: ഭാരതീയ ജനതാ പാർട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്ക് ആലുവായിൽ ഉജ്ജ്വലമായ സ്വീകരണം നൽകി.
എൽ.ഡി.എഫ്.സർക്കാർ ശബരിമലയിലെ ആചാരങ്ങളെ തകർക്കാൽ ശ്രമിക്കുന്നതു പോലെ ആലുവ ശിവരാത്രി മണൽപ്പുറത്ത് ആചാരത്തിൻ്റെ ഭാഗമായി നടക്കുന്ന പിതൃബലിയേയും മഹാദേവൻ്റെ മണ്ണിൽ അനതികൃത നിർമ്മിതികളും നടത്തി ശിവരാത്രിയേയും തകർക്കാൻ ശ്രമിക്കുന്നതായി സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് കെ.സുരേന്ദ്രൻ പറഞ്ഞു.
ബി.ജെ.പി.ആലുവ, അങ്കമാലി നിയോജക മണ്ഡലങ്ങളുടെ ആഭിമുഖ്യത്തിൽ നടന്ന സ്വീകരണ സമ്മേളനം സംസ്ഥാന വക്താവ് അഡ്വ: നാരായണൻ നമ്പൂതിരി ഉത്ഘാടനം നിർവഹിച്ചു.യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി.ആർ.പ്രഫുൽ കൃഷ്ണൻ ,സംസ്ഥാനജില്ലാ,മണ്ഡലംനേതാക്കൾ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here