കൊച്ചി:ശക്തമായ കാറ്റിനെ തുടർന്ന് ജില്ലയിൽ വ്യാപക നാശനഷ്ടം.  വൈകിട്ടോടെ ഉണ്ടായശക്തമായ കാറ്റിലും മഴയിലും    അംബേദ്കർ സ്റ്റേഡിയത്തിന് മുൻപിൽ നിര്‍ത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് മരം വീണു. കാൽനടയാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. മരം വീണതിനെ തുടർന്ന്  വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞുവീണു, വൈദ്യുതിബന്ധം തടസപ്പെട്ടിരിക്കുകയാണ്. ഗതാഗത കുരുക്കും ഉണ്ടായി. അഗ്നിശമനസേനയും നാട്ടുകാരും ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റി.

ആലുവ പാലസ് വളപ്പിലെ  വൻമരങ്ങൾ കടപുഴകി റോഡിലേക്ക് വീണ് ഗതാഗതവും, വൈദ്യതിയും തടസപ്പെട്ടു. ഓടികൊണ്ടിരുന്ന കണ്ടെയിനർ ലോറിക്കും ,നിർത്തി ഇട്ടിരു- കാറുകൾക്ക് മുകളിലേക്കു മാ ണ് മ ര ങ്ങൾ വീണത്. ആളപായമില്ല.നാട്ടുകാരും, ഫയർഫോഴ്സും ചേർന്ന് മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനസ്ഥാപിച്ചു’ആലുവ, കീഴ്മാട് ഭാഗങ്ങളിൽ നിരവധി വീടുകൾക്കും നാശനഷ്ടടമുണ്ടായിട്ടുണ്ട് -അങ്കമാലിയിലും മരം വീണു ഗതാഗത തടസ്സമുണ്ടായി. കൃഷികൾക്കും നാശ നഷ്ടമുണ്ടായിട്ടുണ്ട്

ട്രാക്കിൽ മരം വീണതിനെ തുടർന്ന് തിരുവനന്തപുരം- വഞ്ചിനാട് സ്പെഷ്യൽ ട്രെയിൻ ഉൾപ്പെടെ  എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട ചില ട്രെയിനുകൾ വൈകിയാണ് പുറപ്പെട്ടത്

LEAVE A REPLY

Please enter your comment!
Please enter your name here