പാലക്കാട്: എൽഡിഎഫിനും യുഡിഎഫിനുമെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. യൂദാസ് യേശുവിനെ നാല് വെള്ളിക്കാശിന് ഒറ്റുകൊടുത്തത് പോലെ ഏതാനും സ്വർണക്കട്ടകൾക്ക് വേണ്ടി എൽഡിഎഫ് കേരളത്തെ ഒറ്റു കൊടുത്തെന്ന് അദ്ദേഹം പറഞ്ഞു. യുഡിഎഫ് സൂര്യരശ്മികളെപ്പോലും വിറ്റെന്നും പ്രധാനമന്ത്രി വിമർശിച്ചു.

കേരളത്തിന്റെ വികസനപാതയിൽ ഇടത് വലത് മുന്നണികൾ നിരവധി തടസങ്ങൾ സൃഷ്ടിച്ചു. എന്നാൽ, ബിജെപി കൊണ്ട് വരും വേഗതയേറിയ വികസനം എന്നതാണ് കേരള ജനതക്ക് ബിജെപി നൽകുന്ന വാഗ്ദാനം. ബിജെപി അധികാരത്തിൽ എത്തിയതിന് ശേഷം കൂടുതൽ ഐഐടികൾ ഉണ്ടായി. വിദ്യാഭ്യാസ രംഗത്തും വലിയ പുരോഗതിയാണ് കൊണ്ടുവന്നത്. മെഡിക്കൽ വിദ്യാഭ്യാസവും സാങ്കേതിക വിദ്യാഭ്യാസവും മലയാളം ഉൾപ്പെടെയുള്ള ഭാഷകളിലാക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ടൂറിസം രംഗത്തെ അടിസ്ഥാന സൗകര്യവികസനത്തിൽ ഇടത് വലത് മുന്നണികൾ ഒന്നും ചെയ്തില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന റോഡുകൾ കേരളത്തിലെ വിനോദ സഞ്ചാര മേഖലക്ക് ഉണർവേകും. സദ്ഭരണത്തിനും പുരോഗതിക്കും സമാധാനത്തിനും വേണ്ടി ഭാരതീയ ജനതാപാർട്ടിക്ക് വോട്ട് ചെയ്യണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here