തിരു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര​ണം കൂ​ടു​ത​ല്‍ ശ​ക്ത​മാ​ക്കു​ന്നു. വ്യാ​ഴാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കും. ചീ​ഫ് സെ​ക്ര​ട്ട​റി വി​ളി​ച്ച കോ​ര്‍ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​ത്. ഇലക്ഷന് പോളിങ്ങ് ഏജൻ്റ്മാരായിരുന്നവർ നിർബന്ധമായും ആർ.ടി.പി.സി ആർ പരിശോധന നടത്തണം

മാ​സ്‌​ക്, സാ​മൂ​ഹി​ക അ​ക​ലം തു​ട​ങ്ങി​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടോ​യെ​ന്ന് ഉ​റ​പ്പാ​ക്കാ​ന്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തും. കൂ​ടു​ത​ല്‍ സെ​ക്ട​റ​ല്‍ മ​ജി​സ്‌​ട്രേ​റ്റു​മാ​രെ നി​യ​മി​ക്കും.

വി​ദേ​ശ​ത്തു നി​ന്നും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വ​രു​ന്ന​വ​ര്‍​ക്ക് ഒ​രാ​ഴ്ച​യു​ള്ള ക്വാ​റ​ന്റീ​ന്‍ തു​ട​രും. ആ​ര്‍​ടി​പി​സി​ആ​ര്‍ ടെ​സ്റ്റ് വ്യാ​പ​ക​മാ​ക്കാ​നും വാ​ക്‌​സി​നേ​ഷ​ന്‍ കൂ​ടു​ത​ലാ​ളു​ക​ള്‍​ക്ക് ന​ല്‍​കാ​നും ധാ​ര​ണ​യാ​യി. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കാ​ത്ത​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം.

LEAVE A REPLY

Please enter your comment!
Please enter your name here