തൃശൂർ: നെയ്തലക്കാവിലമ്മ എഴുന്നള്ളി എത്തി വടക്കുന്നഥന്റെ തെക്കേ ഗോപുര നട തള്ളി തുറന്നതോടെ തൃശൂർ പൂരത്തിന് തുടക്കമായി. തെച്ചിക്കോട്ട് ക്കാവ് രാമചന്ദ്രന് പകരം എറണാകുളം ശിവകുമാർ ആണ് ഇത്തവണ നെയ്തലക്കാവ് ഭാഗവതിയുടെ തിടമ്പ് ഏറ്റി തെക്കേഗോപുര നട തള്ളിത്തുറന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പൂരം.രാവിലെ എട്ടുമണിയോടെ നെയ്തലക്കാവ് ഭഗവതിയുടെ പൂരം വിളമ്പര എഴുന്നള്ളത്ത് ആരംഭിച്ചു. പത്ത്‌ മണിയോടെ വടക്കുംനാഥ ക്ഷേത്രത്തിൽ നെയ്തലക്കാവ് ഭഗവതി എത്തി. തുടർന്ന് വാദ്യങ്ങമേളങ്ങളുടെ അകമ്പടിയോടെ തെക്കേഗോപുരവാതിൽതള്ളിത്തുറന്ന് പുറത്തേേക്ക് എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here