കോവി ഷീൽഡ്

തിരുവനന്തപുരം : ഇന്ന് സംസ്ഥാനത്ത് കൂടുതൽ കൊറോണ വാക്‌സിൻ എത്തി. നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിനാണ് തിരുവനന്തപുരത്ത് എത്തിച്ചത്. നാളെ എറണാകുളം, കോഴിക്കോട് മേഖലകളിലേയ്ക്ക് വാക്‌സിൻ കൈമാറും.

കൊവിഷീൽഡും കൊവാക്‌സിനുമായി രണ്ട് ലക്ഷം ഡോസ് വാക്‌സിനാണ് സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടത്തിയിരുന്നു. വാക്‌സിനേഷൻ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ വാക്‌സിൻ സംസ്ഥാനത്തിന് നൽകിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here