ആലുവ:റൂറൽ ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ പ്രത്യേക പരിശോധനയുമായി റൂറൽ ജില്ലാ പോലിസ്. എസ്.പി കെ കാർത്തിക്കിന്‍റെ നേതൃത്വത്തിൽ അഞ്ച് സബ്ഡിവിഷനുകളിലും പോലീസ് പരിശോധന തുടരുകയാണ്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടി സ്വീകരിക്കും. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് കള്ള് ഷാപ്പുകളും സ്റ്റേഷനറി കടകളും പ്രവർത്തിച്ചതിന് വരാപ്പുഴയിൽ കേസുകള്‍ രജിസ്റ്റർ ചെയ്തു. വരാപ്പുഴ എസ്.എൻ.ഡി.പി. ജംഗഷനു സമീപവും ഷാപ്പു പടി ഭാഗത്തെ ബിവറേജിനു സമീപവുള്ള ഷാപ്പുകളാണ് പ്രവര്‍ത്തിച്ചത്. സ്റ്റേഷനറി കട പ്രവർത്തിച്ചിരുന്നത് ഒളനാട് കുഞ്ചക്കുഴി ജംഗ്ഷനിലാണ്. തൃശൂർ ആളൂർ വള്ളോത്ത് പറമ്പിൽ മനോജ് (46), വരാപ്പുഴ മണ്ണം തുരുത്ത് പയ്യപ്പിള്ളി വീട്ടിൽ ബെന്നി (59), ഒളനാട് തെക്കിനകത്ത് ആന്‍റെണി (60) എന്നിവര്‍ക്കെതിരെയാണ് കേസുകള്‍ രജിസ്റ്റർ ചെയ്തത്. കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്തതിന് റൂറൽ ജില്ലയിൽ 185 കേസുകൾ രജിസ്റ്റർ ചെയ്തു. 60 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 1850 പേർക്കെതിരെയും സാമൂഹിക അകലം പാലിക്കാത്തതിന് 1925 പേർക്കെതിരെയും നടപടിയെടുത്തു. അഞ്ച് വാഹനങ്ങള്‍ കണ്ടുകെട്ടി. ക്വാറന്‍റെൻ ലംഘിച്ചതിന് 8 പേരെ അറസ്റ്റ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here