കടുങ്ങല്ലൂർ: കടുങ്ങല്ലൂർഗ്രാമപഞ്ചായത്ത് ഇന്ന് മുതൽ രണ്ടാം ഡോസ് വാക്സിൻ വിതരണം പുനരാരംഭിക്കും. ബിനാനി പുരം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിക്കുന്ന കോവിഡ് വാക്സിനേഷന് ആദ്യഡോസ് ലഭിച്ച് 55 ദിവസങ്ങൾ കഴിഞ്ഞ വർക്കാണ് ആദ്യ മുൻഗണന. ഇതിനായിവാർഡ് മെമ്പർമാർ ,ആശാ വർക്കർമാർ എന്നിവർ മുഖേന പ്രത്യേക ഫോം പൂരിപ്പിച്ച് നൽകണം. ഇതനുസരിച്ച് അർഹരായവർക്ക് സമയബന്ധിതമായി വാക്സിൻ ലഭ്യമാക്കാൻ നടപടി സ്വീകരിച്ചതായി പഞ്ചായത്ത് പ്രസിഡൻ്റ് സുരേഷ് മുട്ടത്തിൽ പറഞ്ഞു.
അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് മുൻഗണനാക്രമത്തിൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്ന് ഫോണിൽ വാക്സിൻ സ്വീകരിക്കേണ്ട തീയതിയും സമയവും വിളിച്ചറിയിക്കും. ഇതനുസരിച്ച് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വാക്സിൻ സ്വീകരിക്കാൻ എത്തണം. കൂടുതൽ വിവരങ്ങൾക്ക് വാർഡ് മെമ്പർമാർ ,ആശാ വർക്കർമാർ എന്നിവരെ സമീപിക്കണം.

LEAVE A REPLY

Please enter your comment!
Please enter your name here