കൊച്ചി : ഇസ്രായേൽ – പലസ്തീൻ ആക്രമണത്തിൽ കൊല്ലപ്പെട്ട മലയാളി യുവതിക്ക് പ്രണാമം അർപ്പിക്കുമ്പോൾ പോലും വർഗീയത പറയുന്നവരെ വിമർശിച്ച് സംവിധായകൻ അലിഅക്ബർ

അലി അക്ബർ

.

ഇസ്രായേലിൽ കൊല്ലപ്പെട്ട മലയാളിയായ സൗമ്യ സന്തോഷിന് ആദരാഞ്ജലി അർപ്പിച്ച് അലി അകബ്ർ ഇട്ട ഫേസ്ബുക്ക് പോസ്റ്റിനു താഴെ വർഗീയത പറഞ്ഞ് നിരവധിയാളുകൾ കമന്റ് ചെയ്തിരുന്നു.

സ്വന്തം നാട്ടുകാരിക്ക് പ്രണാമം അർപ്പിക്കുമ്പോൾ പോലും മതഭ്രാന്ത് വിളമ്പുന്ന രീതിയിൽ മലയാളി ജിഹാദികൾ വളർന്നിരിക്കുന്നുവെന്ന് അലി അക്ബർ കുറിച്ചു.

‘ എവിടെ ഭീകരവാദം തലപൊക്കുന്നുവോ അവരെ ന്യായീകരിക്കാൻ എത്ര തരം താഴാനും അവർക്കു കഴിയുന്നു.സ്വന്തം നാടോ നാട്ടുകാരിയോ മതത്തിന് മുൻപിൽ അന്യമാണെന്ന് കരുതുന്ന ഇക്കൂട്ടരേ സുഹൃത്തുക്കളാക്കുന്നവർ ഒന്ന് ശ്രദ്ധിക്കുന്നത് നന്നാവും…രാജ്യമല്ല,രാജ്യത്തെ ജനതയല്ല തങ്ങളുടെ മതം, അതിന്റെ അനുയായികൾ..അത് മാത്രം.. അതിനപ്പുറമുള്ളതെല്ലാം കുഫിർ…കഷ്ടം… അല്ലാതെന്തുപറയാൻ…ഈ ഇസ്രായേലിക്കുള്ള മര്യാദ പോലും സുടാപ്പികൾക്കില്ലാതെപോവുന്നല്ലോയെന്നും ‘ അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

LEAVE A REPLY

Please enter your comment!
Please enter your name here