കൊച്ചി:എറണാകുളം ജില്ലയ്ക്ക് കേന്ദ്ര വിഹിതമായി ലഭ്യമാകുന്ന 5500 കോവാക്സിൻ ഡോസ് ശനിയാഴ്ച (29/5/2021) 32 കേന്ദ്രങ്ങൾ വഴി നൽകുന്നതാണ്. ആദ്യ ഡോസ് സ്വീകരിച്ച് സെക്കൻ്റ് ഡോസ് എടുക്കാൻ സമയമായിട്ടുള്ളവർക്കാണ് വാക്സിൻ നൽകുന്നത്. ബാക്കിയുള്ള കേന്ദ്രങ്ങളിൽ ശനിയാഴ്ചയും 45 വയസ്സിന് മുകളിലുള്ളവർക്ക് കോവി ഷീൽഡ് വാക്സിൻ നൽകുന്നതാണ്.

cowin.gov.in വഴി ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്കാണ് വാക്സിൻ നൽകുന്നത്. സ്പോട്ട് രജിസ്ട്രേഷനില്ല. വെള്ളിയാഴ്ച (28/05/2021) ന് ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ബുക്കിങ്ങ് ചെയ്യാവുന്നതാണ്.
വാക്സിനേഷൻ ഹെൽപ് ലൈൻ നമ്പർ 9072303861 ( രാവിലെ 9 മുതൽ 5 വരെ)

 

LEAVE A REPLY

Please enter your comment!
Please enter your name here