കൊച്ചി : ഐഷ സുൽത്താനയ്ക്ക് എതിരായ രാജ്യദ്രോഹ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി. കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും അന്വേഷണം പുരോഗമിച്ചതിന് ശേഷം മാത്രമേ തീരുമാനം എടുക്കാൻ സാധിക്കു എന്നും കോടതി അറിയിച്ചു. കേസ് റദ്ദാക്കണമെന്ന ഐഷ സുൽത്താനയുടെ ആവശ്യം തള്ളിക്കൊണ്ടാണ് കോടതി ഇക്കാര്യം അറിയിച്ചത്.

കേസിന്റെ തുടരന്വേഷണത്തിന് തടസമില്ലെന്നും അന്വേഷണത്തിന് സമയം കൊടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഐഷയുടെ ആവശ്യം കോടതി തള്ളി. കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കി കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണം എന്നായിരുന്നു ഐഷയുടെ ഹർജിയിലെ ആവശ്യം. നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here