മലപ്പുറം: ടിക്കറ്റിന്റെ പണം ആവശ്യപ്പെട്ടതിന് മദ്യപാനി കെഎസ്‌ആര്‍ടിസി കണ്ടക്ടറെ ആക്രമിച്ചു. മലപ്പുറം പുത്തനത്താണിയിലാണ് സംഭവം. ബസ് ചാര്‍ജ് ചോദിച്ചതിനാണ് മദ്യപാനി വണ്ടിയ്ക്ക് നേരെ കല്ലെറിഞ്ഞത്. പാല ഡിപ്പോയിലെ കണ്ടക്ടര്‍ സന്തോഷിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്.

മദ്യപിച്ച്‌ ബസില്‍ കയറിയയാള്‍ ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചു. മദ്യം വാങ്ങുമ്പോൾ നികുതി കൊടുക്കുന്നുണ്ടെന്ന് പറഞ്ഞാണ് ഇയാള്‍ ടിക്കറ്റെടുക്കാന്‍ വിസമ്മതിച്ചത്. ഇതേ തുടര്‍ന്ന് ബസ് ജീവനക്കാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് ഇയാളെ ബസില്‍ നിന്ന് ഇറക്കിവിട്ടു. ഇതിന്റെ പ്രതികാരമെന്നോണമാണ് പ്രതി കല്ലെറിഞ്ഞത്. കല്ലേറില്‍ ബസിന്റെ ചില്ലും തകര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here