കൊച്ചി : യുവാവിനെ വീട്ടിൽ കയറി കുത്തിക്കൊന്നു. മുളന്തുരുത്തിയിലാണ് സംഭവം. പെരുമ്പള്ളി സ്വദേശി 22 വയസ്സുകാരനായ ജോജി ആണ് മരിച്ചത്.

ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം. അഞ്ചംഗ സംഘം വീട്ടിൽ അതിക്രമിച്ച കയറിയാണ് ആക്രമണം നടത്തിയത്. ഇത് തടയാനെത്തിയ ജോജിയുടെ പിതാവിനും കുത്തേറ്റു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. മുൻവൈരാഗ്യമാണോ കൊലപാതകത്തിന് കാരണം എന്നും പോലീസ് അന്വേഷിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here