മെഡിക്ക കോളേജ് ആലപ്പുഴ

ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് ചി​കി​ത്സ​യി​ൽ വീ​ണ്ടും ഗു​രു​ത​ര വീ​ഴ്ച. മൃതദേഹം മാറിപ്പോയെന്ന വിവാദം ഉണ്ടായി മണിക്കൂറുകൾക്കകമാണ് വീണ്ടും കൃത്യവിലോപം. ചി​കി​ത്സ​യി​ലാ​യി​രു​ന്ന രോ​ഗി മ​രി​ച്ചെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​ത​നു​സ​രി​ച്ച് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​കാ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ബ​ന്ധു​ക്ക​ൾ ക​ണ്ട​ത് ജീ​വ​നോ​ടെ​യു​ള്ള രോ​ഗി​യെ.

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലെ ജീവനക്കാരിലാണ് വീണ്ടും ഗുരുതര വീഴ്ച . മരിച്ച രോഗിയുടെ മൃതദേഹം മാറി നല്‍കിയ വിവാദം കെട്ടടങ്ങുന്നതിന് മുൻപ് ജീവിച്ചിരിക്കുന്ന രോഗി മരിച്ചതായി
ബന്ധുക്കള്‍ക്കു വിവരം നൽകിയത്. ആംബുലൻസുമായി ബന്ധുക്കൾ എത്തിയപ്പോൾ രോഗി മരിച്ചിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

കായംകുളം ഭരണിക്കാവ് കോയിക്കൽ മീനത്തേതില്‍ രമണൻ(47) മരിച്ചെന്നാണ് വണ്ടാനം മെഡിക്കൽ കോളേജാശുപത്രിയിൽനിന്നു ബന്ധുക്കളെ വിവരമറിയിച്ചത്. കോവിഡ് ബാധിതനായ രമണനെ കഴിഞ്ഞ 29 നാണ് വണ്ടാനം ആശുപത്രിയിലെത്തിച്ചത്.

നില വഷളായതിനെത്തുടർന്ന് വെൻ്റിലേറ്ററിലേക്ക് മാറ്റി.ഇതിനിടെ വെള്ളിയാഴ്ച വൈകിട്ടാണ് ഇദ്ദേഹം മരിച്ചുവെന്നു ബന്ധുക്കളെ വിവരമറിയിക്കുന്നത്. തുടർന്നു മൃതദേഹം കൊണ്ടുപോകാനായി ശനിയാഴ്ച രാവിലെ 10ന് ആംബുലൻസുമായെത്തിയപ്പോഴാണ് ഇദ്ദേഹം മരിച്ചിട്ടില്ലെന്ന് അറിയുന്നത്.

രമണൻ മരിച്ചുവെന്ന് ആശുപത്രി അധികൃതർ നൽകിയ വിവരമനുസരിച്ച് വീട്ടിൽ സംസ്കാരത്തിനായി എല്ലാം ഒരുക്കങ്ങളും നടത്തിയിരുന്നുവെന്ന് ബെന്ധുവായ സുജിത് പറഞ്ഞു.

കഴിഞ്ഞ ദിവസം കൃഷ്ണപുരം സ്വദേശി രമണൻ മരിച്ചിരുന്നു. മേല്‍വിലാസം തെറ്റി ചികിത്സയില്‍ കഴിയുന്ന രമണന്‍റെ ബന്ധുക്കളെയാണ് വിവരമറിയിച്ചത് ഇതു വീണ്ടു ആശുപത്രി അധിക്രതരുടെ വീഴ്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ബ​ന്ധു​ക്ക​ൾ ആം​ബു​ല​ൻ​സു​മാ​യി ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടി​ല്ല. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ര​മ​ണ​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ടെ​ന്ന് മ​ന​സി​ലാ​യ​ത്. ആ​ദ​രാ​ഞ്ജ​ലി പോ​സ്റ്റ​റ​ട​ക്കം അ​ടി​ക്കു​ക​യും ചെ​യ്തി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ​ക്കെ​തി​രേ പ​രാ​തി ന​ൽ​കു​മെന്നും ബ​ന്ധു​ക്ക​ൾ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here