ആലുവ:: കടുങ്ങല്ലൂർ പഞ്ചായത്തിലെ മുപ്പത്തടം കാരോത്തുകുന്ന് ശ്രീ ധർമ്മശാസ്ത ബാലസുബ്രമണ്യ ക്ഷേത്രത്തിലെ നാഗ രാജ പ്രതിഷ്ഠ മോഷ്ടിക്കപ്പെട്ടു. ഇന്നലെ സന്ധ്യയ്ക്ക് ക്ഷേത്ര ദർശനത്തിനെത്തിയ സുരേഷ് എന്ന ഭക്തനാണ് സംഭവം ക്ഷേത്ര ഭാരവാഹികളുടെ ശ്രദ്ധയിൽ പെടുത്തിയത്. ക്ഷേത്രഭാരവാഹികൾ പൊലീസിൽ പരാതിപ്പെട്ടതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. നാഗ പ്രതിഷ്ഠയിലെ ചുവന്ന പട്ട് വഴിയരികിൽ നിന്ന് കിട്ടി. മതസ്പർദ്ധ വളർത്തി കലാപം സൃഷ്ടിക്കുന്നതിനുള്ളആസൂത്രിതനീക്കമാണെന്ന് സംശയിക്കുന്ന തായ് പ്രദേശവാസികൾ പറഞ്ഞു.ഹൈന്ദവസംഘടനകളുംഭക്തജനങ്ങളും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. കുറ്റക്കാരായ സാമൂഹ്യ വിരുദ്ധരെ ഉടൻ പിടികൂടണമെന്ന് ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി സദാശിവൻ പിള്ള , ആർ.എസ്.എസ് മണ്ഡലം ബൗദ്ധിക് പ്രമുഖ് ഷിബു കളമശേരി, ബി.ജെ.പി. മണ്ഡലം വൈസ് പ്രസിഡന്റ് സി.ആർ. ബാബു, വി.എച്ച്.പി ജില്ല മന്ദിർ പ്രമുഖ് കെ.കൃഷ്ണൻ കുട്ടി, മേൽശാന്തി മഹേഷ് എന്നിവർ ആവശ്യപ്പെട്ടു. ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here