ആലുവ – ആലങ്ങാട് റോഡ് വീതി കൂട്ടി നിർമ്മിക്കുന്നതിന്റെ ഭാഗമായി തയ്യാറാക്കിയ പുതുക്കിയ അലൈൻമെന്റിന് അംഗീകാരമായതായി വ്യവസായ മന്ത്രി പി.രാജീവ് അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് ചീഫ് എഞ്ചിനീയറുടെ അംഗീകാരമാണ് പുതിയ അലൈൻമെന്റിന് ലഭിച്ചത്.

12 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാൻ വ്യവസായ മന്ത്രി പി.രാജീവ്, പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ ഒക്ടോബർ 13 ന് തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗത്തിൽ ധാരണയായിരുന്നു. ഇതേത്തുടർന്ന് ആലുവയിൽ ചേർന്ന, റോഡ് കടന്നുപോകുന്ന തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ യോഗത്തിൽ യോഗത്തിൽ തുടർ നടപടികൾ വേഗത്തിലാക്കാനും തീരുമാനിച്ചു. ഇതുപ്രകാരമാണ് പുതിയ അലൈൻമെന്റ് തയ്യാറാക്കിയത്. രൂക്ഷമായ ഗതാഗതക്കുരുക്ക് നേരിടുന്ന തോട്ടക്കാട്ടുകര – കിഴക്കേ കടുങ്ങല്ലൂർ ഭാഗത്ത് മതിയായ വീതി റോഡിന് ലഭിക്കുന്നതോടെ കൂടുതൽ സുരക്ഷിതമായ യാത്രാസൗകര്യം ലഭിക്കും. പുതിയ അലൈൻമെന്റിന് അനുമതിയായതോടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാനാകും.

LEAVE A REPLY

Please enter your comment!
Please enter your name here