ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ബിൽ ലോക്‌സഭ പാസാക്കി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് സഭയ്‌ക്ക് മുൻപിൽ ബിൽ അവതരിപ്പിച്ചത്. ബില്ല് പിൻവലിക്കുന്നതിനുള്ള കാരണവും മന്ത്രി ലോക്‌സഭയിൽ വ്യക്തമാക്കി.

ലോക്‌സഭയിൽ ആദ്യം അവതരിപ്പിച്ച ബിൽ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ടത് ആയിരുന്നു. മൂന്ന് നിയമങ്ങളും റദ്ദാക്കാനായി ഒറ്റ ബിൽ ആണ് സഭയിൽ അവതരിപ്പിച്ചത്. കൂടുതൽ ചർച്ചകൾ നടത്താതെയാണ് ബില്ല് ലോക്‌സഭയിൽ പാസായത്.

ബഹളത്തോടെയായിരുന്നു ലോക്‌സഭ ആരംഭിച്ചത്. 11 മണിക്ക് ആരംഭിച്ച സഭ പ്രതിപക്ഷ ബഹളത്തെ തുടർന്ന് നിർത്തിവെച്ചിരുന്നു. ശേഷം 12 മണിയോടെയാണ് വീണ്ടും ആരംഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here