കൊച്ചി: മെട്രോ ട്രാക്കിന് 500 മീറ്റർ പരിധിയിലുള്ള സ്വകാര്യ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേയും ജീവനക്കാർക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാം. പുതിയ ഓഫർ പ്രഖ്യാപിച്ച് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ്. ഗതാഗത കുരുക്കിൽപ്പെട്ട് വലയാതെ ജോലി സ്ഥലത്ത് എത്തിച്ചേരാനും മെട്രോയിലെ യാത്രക്കാരുടെ എണ്ണം കൂട്ടാനുമാണ് ഈ പുതിയ പദ്ധതി.

ആലുവ മുതൽ പേട്ട വരെ ഈ ഓഫർ ലഭ്യമാകും. നിരക്കിൽ എത്ര രൂപയുടെ കുറവാണ് ഉണ്ടാവുക എന്നതും ഈ ഓഫറുള്ള യാത്രക്കാർക്ക് പ്രത്യേക ഐഡി കാർഡ് നൽകുമോ എന്നതും തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ ചർച്ച നടക്കുകയാണെന്നും ആളുകളുടെ പ്രതികരണമനുസരിച്ചാകും അന്തിമ തീരുമാനമെടുക്കുകയെന്നും കൊച്ചി മെട്രോ അധികൃതർ വ്യക്തമാക്കി.

കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റിനായി 500 മീറ്റർ പരിധിയിലുള്ള സ്ഥാപനങ്ങളുടെ മേധാവികൾ യാത്ര ചെയ്യാനുദ്ദേശിക്കുന്ന ജീവനക്കാരുടെ പേര്, വയസ്സ്, ഇവർ യാത്ര തുടങ്ങുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന സ്റ്റേഷനുകൾ എന്നീ വിവരങ്ങൾ, യാത്രക്കാരുടെ ഫോട്ടോ ഐഡിയുടെ കോപ്പി എന്നിവ ഈ മാസം 31ന് മുൻപായി binish.l@kmrl.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക് 91889 57544 എന്ന നമ്പറിൽ ബന്ധപ്പെടാം.

LEAVE A REPLY

Please enter your comment!
Please enter your name here