കൊച്ചി: മൊഫിയ പർവീണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ഭർത്താവ് മുഹമ്മദ് സുഹൈലിന് ജാമ്യമില്ല. സുഹൈലിനെതിരെയുള്ള കുറ്റാരോപണങ്ങൾ അതീവഗൗരവമുള്ളതാണെന്ന് വിലയിരുത്തിയാണ് കോടതി ഇയാൾക്ക് ജാമ്യം നിഷേധിച്ചത്. അതേസമയം, കേസിലെ രണ്ടും മൂന്നും പ്രതികളായ സുഹൈലിന്റെ മാതാപിതാക്കൾക്ക് കോടതി ജാമ്യം അനുവദിച്ചു. ഇവർക്കെതിരേ ഗൗരവതരമായ ആരോപണങ്ങളില്ലെന്ന് നിരീക്ഷിച്ചാണ് ജാമ്യം നൽകിയത്.

മൊഫിയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് മുഹമ്മദ് സുഹൈൽ, ഭർതൃപിതാവ് യൂസഫ്, ഭർതൃമാതാവ് റുഖിയ,എന്നിവരാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു.

2021 നവംബർ 23-നാണ് നിയമവിദ്യാർഥിനിയായ മൊഫിയ പർവീൺ ജീവനൊടുക്കിയത്. ഭർത്താവിനുംഭർതൃമാതാപിതാക്കൾക്കുമെതിരേ ഗാർഹിക പീഡന പരാതി നൽകിയതിന് പിന്നാലെയായിരുന്നു ആത്മഹത്യ. സംഭവത്തിൽ കേസ് ഒതുക്കിതീർക്കാൻ ശ്രമിച്ച ആലുവ പോലീസിനെതിരേയും ഗുരുതര ആരോപണമുയരുകയും. സേനാ ആസ്ഥാനം കോൺഗ്രസ് മൂന്ന് ദിവസം ഉപരോധിച്ചതും ദേശീയ വാർത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here