പാലക്കാട് : വാളയാർ മോട്ടോർ വാഹന ചെക്പോസ്റ്റിൽ വിജിലൻസ്‌ നടത്തിയ മിന്നൽ പരിശോധനയിൽ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്ന്‌ അഞ്ച് ഉദ്യോ​ഗസ്ഥർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസ് ശുപാർശ ചെയ്‌തു. എംവിഐ ബിനോയ്, എഎംവിഐമാരായ ജോർജ്, പ്രവീൺ, അനീഷ്, കൃഷ്ണകുമാർ എന്നിവർക്കെതിരെയാണ് നടപടിക്ക് ശുപാർശ.

ചൊവ്വാഴ്‌ച പുലർച്ച രണ്ടിനായിരുന്നു പരിശോധന. വേഷം മാറിയാണ് വിജിലൻസ്‌സംഘം എത്തിയത്. തിങ്കളാഴ്‌ച രാത്രി എട്ടുമുതൽ ചൊവ്വാഴ്‌ച പുലർച്ചെ രണ്ടുവരെമാത്രം 67,000രൂപയാണ്‌ കൈക്കൂലിയായി കൈപ്പറ്റിയത്‌. അതേസമയം, സർക്കാരിന് ലഭിച്ചത് 69,350 രൂപമാത്രം. കൈക്കൂലി വെറ്റിലയിലും മറ്റും പൊതിഞ്ഞ നിലയിലായിരുന്നു. പച്ചക്കറി,പഴങ്ങൾ എന്നിവയും കൈക്കൂലിയായി വാങ്ങി.

വേഷംമാറിയെത്തിയവർവിജിലൻസുകാരാണെന്ന് മനസ്സിലായതോടെ എഎംവിഐ അനീഷ്‌ സമീപത്തെകാട്ടിലേക്ക്ഓടി.അരമണിക്കൂറിന്ശേഷം തിരിച്ചെത്തി. ആശുപത്രിയിൽ പോയതാണെന്നാണ് ഇയാൾ പറഞ്ഞത്. സമീപത്തെ ആശുപത്രിയിൽ പോയതിന്റെ രേഖയും കാണിച്ചു. ഇത്‌ വിജിലൻസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ഓടിരക്ഷപ്പെടാൻ ശ്രമിച്ച എംവിഐ ബിനോയിയെ വിജിലൻസ് സംഘം പിടിച്ചുനിർത്തി. ചെക്പോസ്റ്റിൽനിന്ന് പിടികൂടുന്ന പണം സമീപത്തെ ഏജന്റിന് കൈമാറുന്നതായും വിജിലൻസ് കണ്ടെത്തി. സംഘടിതമായികൈക്കൂലിവാങ്ങുന്നതിനെതിരെ ശക്തമായ നടപടി വേണമെന്നാണ് വിജിലൻസ്‌ റിപ്പോർട്ട്. വിശദ റിപ്പോർട്ട് വിജിലൻസ് ഡയറക്‌ടർക്ക് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here