പത്തനംതിട്ട: മുതിർന്ന മാദ്ധ്യപ്രവർത്തകൻ കെ.എസ് ഗോപകുമാരപ്പണിക്കർ അന്തരിച്ചു. 66 വയസ് ആയിരുന്നു. സംസ്‌കാരം ഇന്നു രാവിലെ 11ന് സ്വവസതിയായ തിരുവല്ല അഴിയിടത്തു ചിറയിൽ പറമ്പത്ത് വീട്ടുവളപ്പിൽ വെച്ച് നടക്കും.

അജോയ് ഭവൻ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന സി.എൻ.എസ് വാർത്താ ഏജൻസിയിൽ ചീഫ് ന്യൂസ് എഡിറ്ററായിരുന്നു ഗോപകുമാരപ്പണിക്കർ. പീപ്പിൾസ് പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ നിരവധി ഇംഗ്ലീഷ് പുസ്തകങ്ങളുടെ എഡിറ്ററായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ ഹെറാൾഡ്, ദി ഡെയ് ലി എന്നീ ദിനപത്രങ്ങളിലും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here