മുംബൈ : ഐഎൻഎസ് രൺവീറിൽ സ്ഫോടനം. മൂന്ന് നാവിക സേനാംഗങ്ങൾ മരിച്ചു. മുംബൈയിലെ നേവൽ ഡോക്ക്യാർഡിലാണ് സംഭവം. നാവിക സേനയാണ് ഇക്കാര്യം അറിയിച്ചത്.
ഐഎൻഎസ് രൺവീർ കപ്പലിലെ കംപാർട്ട്മെന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. സമയോചിതമായ ഇടപെടൽ മൂലം സ്ഥിതി നിയന്ത്രണവിധേയമായതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിഴക്കൻ നേവൽ കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷൻ ഡിപ്ലോയ്മെന്റിലായിരുന്നു ഐഎൻഐ രൺവീർ. ബേസ് പോർട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപകടമുണ്ടായത്.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ടെന്നും ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥർ അറിയിച്ചു. ഉദ്യോഗസ്ഥർ തന്നെയാണ് ദ്രുതഗതിയിൽ തീ നിയന്ത്രണവിധേയമാക്കിയതെന്നും കപ്പലിന് വലിയ നാശനഷ്ടം ഉണ്ടായിട്ടില്ലെന്നും നാവികസേനാ വൃത്തങ്ങൾ വ്യക്തമാക്കി