മൂവാറ്റുപുഴ: ദുരിതം പേറി നിര്‍മ്മാണം നിലച്ചുപോയ മൂവാറ്റുപുഴ കെ.എസ്.ആര്‍.ടി.സി സ്റ്റാന്റ് നിര്‍മ്മാണം ഉടന്‍ തുടങ്ങും. ബസ്റ്റാന്റ് ടെര്‍മിനലല്‍-ഷോപ്പിംഗ് കോംപ്ലക്‌സുകളുടേയും പുതിയ ബില്‍ഡിംഗിന്റേയും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 1,84,26,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യുകുഴല്‍നാടന്‍ എംഎല്‍എ അറിയിച്ചു. നിര്‍മ്മാണം നിലച്ച സ്റ്റാന്റ് -ഷോപ്പിംഗ് കോംപ്ലക്‌സുകളുടെ നിര്‍മ്മാണം ഇതോടെ അതിവേഗത്തിലാവും.

ടെര്‍മിനല്‍ കം ഷോപ്പിംഗ് കോംപ്ലക്‌സിന്റെ പൂര്‍ത്തീകരണത്തിനായി 7,42,376.27രൂപയും ബില്‍ഡിംഗിന് 16,38,683.29 രൂപയും സബ്‌സ്റ്റേഷന് 18,47,253.95 രൂപയും ടാങ്ക് നിര്‍മ്മാണത്തിനായി 2,16,483.32 രൂപയും ഇലക്ട്രിക്കല്‍ വര്‍ക്കിനായി 1,08,81,416 രൂപയും മറ്റു ചിലവുകള്‍ക്കയി 4,59,786.40രൂപയും അടക്കമാണ് 1,84,26,000 രൂപയുടെ ഭരമാനുമതി ലഭിച്ചത്. പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റായ ഹില്‍ ലൈഫ്‌കെയര്‍ ലിമിറ്റഡാണ് പ്രൊജക്ട് കണ്‍സള്‍ട്ടന്റ്.

കരാറുകാരന് പണം ലഭിക്കാതായതോടെ നിര്‍മ്മാണം നിര്‍ത്തിവച്ച കരാറുകാരന്‍ പണത്തിനായി കോടതിയെ സമീപിച്ചിരുന്നു. കോടതി പലവട്ടം കരാറുകാരന് പണം നല്‍കാന്‍ പറഞ്ഞെങ്കിലും കെ.എസ്.ആര്‍.ടിസി അതിന് തയ്യാറായില്ല. നിര്‍മ്മാണം തുടരുന്നതിന് ഇതും തടസമായി. ഇതോടെ നിലച്ചുപോയ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ എംഎല്‍എ മന്ത്രി തലത്തിലും മാനേജിംഗ് ഡയറക്ടറുമായും നടത്തിയ നിരന്തര ചര്‍ച്ചകളെതുടര്‍ന്നാണ് കരാറുകാരന് പണം നല്‍കാന്‍ തീരുമാനം ആയത്. കരാറുകാരന് ആദ്യപടിയായി 2കോടി നല്‍കി. ബാക്കി നല്‍കാമെന്ന ഉറപ്പും ലഭിച്ചതോടെയാണ് കരാറുകാര്‍ സൈറ്റൊഴിവാക്കി നല്‍കിയത്. ഇതോടെയാണ് കെ.എസ്.ആര്‍.ടി.സിക്ക് പുതിയ ടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കാന്‍ കഴിഞ്ഞത്.

സ്റ്റാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി യാത്രക്കാരില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും എം എല്‍ എ നേരിട്ടെത്തി അഭിപ്രായങ്ങള്‍ സ്വരുപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്നും എം എല്‍ എ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here