ആലുവ:എടയപ്പുറം എസ്.എൻ.ഡി.പി. ഗ്രന്ഥശാലയുടെ ” പുസ്തക സന്ധ്യ” ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡന്റ് കെ.രവിക്കുട്ടൻ ഉദ്ഘാടനം ചെയ്തു. എടയപ്പുറം കോലാട്ട് കാവ് ഭഗവതി ക്ഷേത്രോത്സവത്തോടനുബന്ധി ച്ചാണ് ജനങ്ങൾക്കായി ഈ പുസ്തക പ്രദർശനം സംഘടിപ്പിച്ചിട്ടുളളത്. വനിതാ പുസ്തക വിതരണ പ്രോജക്ടിൻ കീഴിൽ അലവൻസോടെ പ്രവർത്തിച്ചിരുന്ന വനിതാ ലൈബ്രേറിയന്റെ സേവനം ഗ്രാന്റിന്റെ അഭാവത്തിലും തുടരുവാനുളള മുന്നൊരുക്കത്തിന്റെ ഭാഗമായി പുതിയ പുസ്തകങ്ങളുടെ പ്രദർശനവും അംഗത്വ കാമ്പയിനും വരിസംഖ്യ കുടിശിക ഒറ്റത്തവണയായി തീർപ്പാക്കുന്നതിൽ ഇളവും മാർച്ച 15 വരെ നൽകുന്നുണ്ട്. ആവശ്യപ്പെടുന്നവർക്ക് വീടുകളിൽ പുസ്തകം എത്തിച്ച് നൽകും . 17 വയസ്സു വരെയുളള കുട്ടികൾക്ക്അംഗത്വം സൗജന്യമായിരിക്കും.. ഈ ചടങ്ങിൽ വച്ച് ലൈബ്രറി കൗൺസിൽ നടത്തിയ വായനാ മത്സരത്തിൽ താലൂക്കിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ മാസ്റ്റർ അഭയ് കൃഷ്ണക്ക് ഉപഹാരം നൽകി. പ്രസിഡന്റ് സി.കെ.ജയൻ അദ്ധ്യക്ഷതവഹിച്ച യാഗത്തിൽ സെക്രട്ടറി സി.എസ്.അജിതൻ സ്വാഗതവും വൈസ് പ്രസിഡന്റ് പി.എം.അയൂബ് നന്ദിയും പറഞ്ഞു.*

LEAVE A REPLY

Please enter your comment!
Please enter your name here