കൊച്ചി : സിപിഎം സംസ്ഥാന സമിതി വിപുലീകരിച്ചു. 89 അംഗ കമ്മറ്റിയിൽ ചിന്താ ജെറോം, ജോൺ ബ്രിട്ടാസ് എം പി , പി ശശി എന്നിവർ ഇടം പിടിച്ചു. പി ശശി നേരത്തെ സ്ത്രീ പീഡന പരാതിയിൽ പാർട്ടിഅച്ചടക്ക നടപടി നേരിട്ടിരുന്നു. സംസ്ഥാന കമ്മറ്റിയിൽ ഇല്ലാതിരുന്ന പുതിയ 3 ജില്ലാ സെക്രട്ടറിമാരെയും കമ്മറ്റിയിൽ ഉൾപ്പെടുത്തി.

ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീമിനെ സംസ്ഥാന സമിതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തൃശൂർ ജില്ലാ സെക്രട്ടറി എം എം വർഗീസിനെ സ്ഥിരംഗമാക്കി കമ്മിറ്റിയിൽ ഉൾപ്പെടുത്തി. ഉന്നത വിദ്യാഭ്യസ മന്ത്രി ആർ ബിന്ദുവിനെ സംസ്ഥാന സമിതിയിൽ പ്രത്യേകക്ഷണിതാവായുംഉൾപ്പെടുത്തിയിട്ടുണ്ട്.എഴുപത്തി അഞ്ച് വയസ്സെന്ന പ്രായ പരിധി നടപ്പിലാക്കിയതോടെ പതിമൂന്നു പേര് സംസ്ഥാനസമിതിയിൽനിന്നുംപുറത്താക്കപ്പെട്ടു. ജി സുധാകരൻ, എം എം മണി അടക്കമുള്ള മുതിർന്ന നേതാക്കൾ പുറത്തു പോകുമ്പോൾ, പിണറായി വിജയന് ഇളവ് നൽകിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here