കൊച്ചി: ആലുവകീഴ്മാട് പഞ്ചായത്തിലെ ഏറ്റവും വലിയ ജലസംഭരണിയായ തുമ്പിച്ചാലും വട്ടച്ചാലും സംരക്ഷിച്ച് വിവിധ ടൂറിസം പദ്ധതികൾ ആവിഷ്കരിച്ച് ഗ്രാമീണ ടൂറിസത്തിന് ഊന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളുമായാണ് പഞ്ചായത്ത് മുന്നോട്ട് പോകുന്നതെന്ന് കീഴ്മാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഭിലാഷ് അശോകൻ പറഞ്ഞു. ഇതിന് വേണ്ടി ഗവൺമെന്റ് തലത്തിലുള്ള വിവിധ ഏജൻസികളുടെ സഹായം തേടിക്കൊണ്ടിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
ലോക ജലദിനത്തോടനുബന്ധിച്ച് ചാലയ്ക്കൽ ഡോ.അംബേദ്കർ സ്മാരക ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ തുമ്പിച്ചാലിൽ സംഘടിപ്പിച്ച തുമ്പി ച്ചാൽ – വട്ടച്ചാൽ സംരക്ഷണ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തുമ്പിച്ചാൽ സംരക്ഷിക്കുന്നതിന് വേണ്ട ആദ്യ ഘട്ട പ്രവർത്തനങ്ങൾ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ ഏപ്രിൽ മാസത്തോടെ ആരംഭിക്കാൻ കഴിയുമെന്നും തുടർന്നുള്ള പ്രവർത്തനങ്ങൾക്കുള്ള ചർച്ചകൾ നടന്ന് കൊണ്ടിരിക്കുകയാണെന്നും തുമ്പിച്ചാൽ -വട്ടച്ചാൽ സംരക്ഷണ കൂട്ടായ്മയിൽ മുഖ്യ പ്രഭാഷണം നടത്തിയ ആറാം വാർഡ് മെമ്പർ റ്റി ആർ.രജീഷ് പറഞ്ഞു.
ഏഴാം വാർഡ് മെമ്പർ സതീഷൻ കുഴിക്കാട്ടു മാലി, സൂര്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റ് പി.ഐ സമീരണൻ, തുമ്പിച്ചാൽ സംരക്ഷണ കർമ്മ സമിതി മുൻ അംഗങ്ങളായ എം കെ .പുഷ്പാകരൻ, വേലായുധൻ, കെ.വി.രാജൻ, കീഴ്മാട് പൗരസമിതി അംഗം ജോസഫ് കുര്യപ്പിള്ളി, സജീഷ് പത്മനാഭൻ, കെ.എം അബ്ദുൽ സമദ് എന്നിവർ സംസാരിച്ചു. ലൈബ്രറി പ്രസിഡന്റ് എൻ.ഐ. രവീന്ദ്രന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ലൈബ്രറി സെക്രട്ടറി പി.ഇ സുധാകരൻ സ്വാഗതവും ലൈബ്രറി വൈസ് പ്രസിഡന്റ് സരള വള്ളോൻ നന്ദിയും പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here