കൊച്ചി: ദേശീയ പണിമുടക്ക് പ്രഖ്യാപിച്ചിരുന്ന മാർച്ച് 28, 29 തീയതികളിൽ ഭാരത് പെട്രോളിയത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി തടഞ്ഞു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നൽകിയ ഹർജിയിലാണ് ഉത്തരവ്. ഇവിടെ സിഐടിയു, ഐഎൻടിയുസി അടക്കമുള്ള 5 തൊഴിലാളി യൂണിയനുകളുടെ സമരമാണ് കോടതി തടഞ്ഞത്.ഹർജിക്കാരുടെ ആശങ്ക കോടതിയ്‌ക്ക് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അമിത് പി റാവൽ പറഞ്ഞു. പ്രതിരോധം, വ്യോമയാനം, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം ദേശീയ പണിമുടക്ക് ഉണ്ടായാൽ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഹൈക്കോടതി അറിയിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുത്തരുത് എന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നിർദ്ദേശിച്ചിട്ടുണ്ട്

ഹർജിക്കാരുടെ ആശങ്ക കോടതിയ്‌ക്ക് കണ്ടില്ലെന്ന് നടിക്കാൻ സാധിക്കില്ലെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് അമിത് പി റാവൽ പറഞ്ഞു. പ്രതിരോധം, വ്യോമയാനം, സർക്കാർ സ്ഥാപനങ്ങൾ അടക്കമുള്ള അവശ്യ മേഖലകളിലെ ഇന്ധന വിതരണം ദേശീയ പണിമുടക്ക് ഉണ്ടായാൽ തടസ്സപ്പെടുമെന്ന് ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് ഹൈക്കോടതിയെ അറിയിച്ചു. ഹിന്ദുസ്ഥാൻ പെട്രോളിയത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുത്തരുത് എന്ന് ഹൈക്കോടതിയുടെ മറ്റൊരു ബെഞ്ചും നിർദ്ദേശിച്ചിട്ടുണ്ട്.

അതേസമയം പണിമുടക്കിനെതിരെ ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി എത്തിയിരുന്നു. പണിമുടക്ക് ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. തിരുവനന്തപുരം സ്വദേശിയായ അഭിഭാഷകനാണ് ഹൈക്കോടതിയെ സമീപിച്ചത്. പണിമുടക്ക് ദിവസം സർക്കാർ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് ഹാജർ നിർബന്ധമാക്കണം. ഡയസ് നോൺ പ്രഖ്യാപിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

അവശ്യ സേവനങ്ങളെ ഒഴിവാക്കിയാണ് 28 രാവിലെ ആറ് മുതൽ 30ന് പുലർച്ചെ ആറ് വരെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കടകൾ പൂർണ്ണമായും അടഞ്ഞ് കിടക്കണമെന്നും മോട്ടോർ വാഹനങ്ങൾ പണി മുടക്കണമെന്നുമാണ് പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here