കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള ക്ഷേത്രങ്ങളെ കുറിച്ച് പഠനം നടത്തി ജസ്റ്റീസ് കെ.ടി. ശങ്കരന് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് ഭയാനകവും ആശങ്കാജനകവുമെന്ന് വിശ്വഹിന്ദു പരിഷത്ത്.
ക്ഷേത്രങ്ങളില്‍ ഉപയോഗിക്കുന്ന പൂജ ദ്രവ്യങ്ങളും ഭക്തര്‍ക്ക് നല്കുന്ന ചന്ദനം ഉള്‍പ്പെടെയുള്ള പ്രസാദങ്ങളും ഗുണനിലവാരമില്ലാത്തതാണെന്ന വിഎച്ച്പിയുടെ വര്‍ഷങ്ങളായുള്ള പരാതി ശരിവയ്ക്കുന്ന റിപ്പോര്‍ട്ടാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന പ്രസിഡന്റ് വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആർ. രാജശേഖരന് എന്നിവര്‍ പറഞ്ഞു