കൊച്ചി:വ്യാപാരിയെ ആക്രമിച്ച്‌ പണം തട്ടിയ കേസില്‍ കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലര്‍ അടക്കം മൂന്ന് പേര്‍ അറസ്റ്റില്‍.കോണ്‍​ഗ്രസ് കൗണ്‍സിലര്‍ ടിബിന്‍ ദേവസിയടക്കമുള്ളവരാണ് പിടിയിലായത്. കോര്‍പറേഷന്‍ 30ാം ഡിവിഷന്‍ കൗണ്‍സിലറായ ടിബിന്‍ യൂത്ത് കോണ്‍​ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ്.

വ്യാപാരവുമായി ബന്ധപ്പെട്ട തര്‍ക്കത്തിന്റെ തുടര്‍ച്ച എന്നാണ് പ്രതികള്‍ പൊലീസിന് നല്‍കിയ മൊഴി നല്‍കിയത്. രണ്ട് ലക്ഷം രൂപ പ്രതികള്‍ അക്കൗണ്ടില്‍ വാങ്ങിയെന്ന് കണ്ടെത്തി.

കഴിഞ്ഞ ​ദിവസം ഇടപ്പള്ളിക്കടുത്തുള്ള ജവാന്‍ ക്രോസ് റോഡിലുള്ള കടയില്‍ വച്ച്‌ വ്യാപാരിയെ ഭീഷണിപ്പെടുത്തി. കാസര്‍ക്കോട് സ്വദേശിയായ മണിയെന്ന ആളെയാണ് ഇവര്‍ ഉച്ച മുതല്‍ വൈകീട്ട് വരെ കടയില്‍ തടഞ്ഞുവച്ച്‌ ഭീഷണിപ്പെടുത്തിയത്.

പണം നല്‍കാതെ വന്നതോടെ വ്യാപാരിയുടെ ഭാര്യാ പിതാവിനെ അദ്ദേഹം ജോലി ചെയ്യുന്ന ആശുപത്രിയിലെത്തിയും സംഘം ഭീഷണിപ്പെടുത്തി. ഇവിടെ വച്ചാണ് പ്രതികള്‍ നിര്‍ബന്ധിച്ച്‌ രണ്ട് ലക്ഷം രൂപ അക്കൗണ്ടിലേക്ക് വാങ്ങിയതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

2017ല്‍ ഖത്തറില്‍ വച്ച്‌ പരാതിക്കാരനായ വ്യാപാരി 40 ലക്ഷം രൂപ തങ്ങള്‍ക്ക് നല്‍കാനുണ്ടെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. എന്നാല്‍ പരാതിക്കാരന്‍ ഇത് നിഷേധിച്ചു. അത്തരത്തില്‍ ഒരു സാമ്പത്തിക ഇടപാടും ഇവരുമായി ഇല്ല എന്നാണ് വ്യാപാരി പറയുന്നത്.

കേസില്‍ ഒന്നാം പ്രതി ഫിയാസ് എന്ന വ്യക്തിയാണ്. ആക്രമണങ്ങള്‍ക്ക് ഇയാളാണ് നേതൃ‌ത്വം നല്‍കിയതെന്ന് പൊലീസ് പറയുന്നു. ഇയാളെ സഹായിക്കാനാണ് ടിബിനടക്കമുള്ളവര്‍ എത്തിയത്. എളമക്കര പൊലീസാണ് ഇവരെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here