കൊ​ച്ചി: ആ​ലു​വ​യി​ല്‍ നി​ന്നും കെ​എ​സ്ആ​ര്‍​ടി​സി ബ​സ് മോ​ഷ്ടി​ച്ച​യാ​ളെ പി​ടി​കൂ​ടി. എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് ആ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ഇ​യാ​ള്‍​ക്ക് മാ​ന​സി​ക​വൈ​ക​ല്യ​മു​ണ്ടെ​ന്നാ​ണ് സൂ​ച​ന. ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. ബ​സും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ആ​ലു​വ​യി​ല്‍ നി​ന്നും കോ​ഴി​ക്കോ​ട്ടേ​ക്ക് സ​ര്‍​വീ​സ് ന​ട​ത്തേ​ണ്ട ബ​സാ​ണ് ഇ​ന്ന് രാ​വി​ലെ മോ​ഷ​ണം പോ​യ​ത്. മെ​ക്കാ​നി​ക്കി​ന്‍റെ യൂ​ണി​ഫോം ധ​രി​ച്ചെ​ത്തി​യ​യാ​ള്‍ ബ​സു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

രാ​വി​ലെ ബ​സ് ഒ​രാ​ൾ ഓ​ടി​ച്ചു സ്റ്റാ​ൻ​ഡി​ന് പു​റ​ത്തേ​ക്ക് പോ​കു​ന്ന​ത് മ​റ്റു ജീ​വ​ന​ക്കാ​ർ ക​ണ്ടി​രു​ന്നു. ടെ​സ്റ്റി​നാ​യി മെ​ക്കാ​നി​ക്ക് കൊ​ണ്ടു പോ​കു​ന്ന​താ​ണെ​ന്നാ​ണ് ഇ​വ​ർ ക​രു​തി​യ​ത്. ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു വ​ച്ച് ബ​സ് മ​റ്റൊ​രു വാ​ഹ​ന​വു​മാ​യി അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ൽ ബ​സ് നി​ർ​ത്താ​തെ പോ​യി.

അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വാ​ഹ​ന​ത്തി​ലു​ള്ള​വ​ർ  പ​രാ​തി​പെ​ട്ട​പ്പോ​ഴാ​ണ് കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​ ഗ്യാരേജിൽ നിന്ന് ബ​സ് മോ​ഷ​ണം പോ​യ വി​വ​രം അ​റി​യു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ക​ലൂ​രി​ൽ നി​ന്നും ബ​സ് ക​ണ്ടെ​ത്തു​ക​യാ​യി​രു

LEAVE A REPLY

Please enter your comment!
Please enter your name here