കൊ​ച്ചി: രാ​ഷ്ട്രീ​യ​കേ​ര​ളം ഉ​റ്റു​നോ​ക്കി​യി​രു​ന്ന തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മ തോ​മ​സ് വ​ന്‍ വി​ജ​യ​ത്തി​ലേ​ക്ക്. അവസാന റൗണ്ടിൽ എട്ട് ബൂത്തുകളിലെ വോട്ടുകൾ മാത്രം എണ്ണാൽ ബാക്കിയുള്ളപ്പോൾ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യു​ടെ ഭൂ​രി​പ​ക്ഷം 25,000 ക​ട​ന്നു.

2011-ല്‍ ​ബെ​ന്നി ബെ​ഹ​നാ​ന്‍ നേ​ടി​യ 22,406 വോ​ട്ട് ഭൂ​രി​പ​ക്ഷം എ​ന്ന റി​ക്കാ​ർ​ഡ് ഉ​മ മ​റി​ക​ട​​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.​ടി. തോ​മ​സ് 14,329 ഭൂ​രി​പ​ക്ഷ​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ നേ​ടി​യി​രു​ന്ന​ത്. ഇ​ക്കു​റി ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ട്ടം പ്ര​തി​ക്ഷി​ച്ചി​രു​ന്ന മ​ണ്ഡ​ല​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ്, എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​ക​ള്‍ ചി​ത്ര​ത്തി​ലേ ഇ​ല്ലാ​യി​രു​ന്നു.

ആ​ദ്യ റൗ​ണ്ടി​ല്‍ 2,157 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം നേ​ടി​യ​പ്പോ​ള്‍ ത​ന്നെ ട്രെ​ന്‍​ഡ് വ്യ​ക്ത​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ ത​വ​ണ പി.​ടി. തോ​മ​സി​ന് ആ​ദ്യ റൗ​ണ്ടി​ല്‍ ല​ഭി​ച്ച​ത് 1,258 വോ​ട്ടി​ന്‍റെ ലീ​ഡാ​യി​രു​ന്നു. ര​ണ്ടും മൂ​ന്നും നാ​ലും റൗ​ണ്ടു​ക​ളി​ലും ലീ​ഡ് ന​ല്ല നി​ല​യി​ല്‍ തു​ട​ര്‍​ന്ന​പ്പോ​ള്‍ ഒ​രു ബൂ​ത്തി​ല്‍​പോ​ലും എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​ജോ ജോ​സ​ഫി​നു മേ​ല്‍​ക്കൈ നേ​ടാ​നാ​യി​ല്ല.

യു​ഡി​എ​ഫ് ക്യാ​മ്പി​ൽ പോ​ലും അ​മ്പ​ര​പ്പു​ണ്ടാ​ക്കി​യ ഭൂ​രി​പ​ക്ഷ​മാ​ണ് യു​ഡി​എ​ഫി​ന് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫി​ന് വ​ലി​യ ആ​ഹ്ലാ​ദ​വും ഉ​ത്തേ​ജ​വും പ​ക​രു​ന്ന​താ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​മെ​ങ്കി​ല്‍ നി​യ​മ​സ​ഭ​യി​ല്‍ സെ​ഞ്ച്വ​റി തി​ക​യ്ക്കാ​നു​ള്ള ആ​വേ​ശ​ത്തോ​ടെ മു​ഴു​വ​ന്‍ ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മ​ണ്ഡ​ലം ഉ​ഴു​തു മ​റി​ച്ച് പ്ര​ചാ​ര​ണം ന​ട​ത്തി​യ ഇ​ട​തു​മു​ന്ന​ണി​ക്ക് വ​ലി​യ തി​രി​ച്ച​ടി​യാ​ണി​ത്.

അ​തേ​സ​മ​യം യു​ഡി​എ​ഫ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​മ​ര​ക്കാ​ര​നാ​യി നി​ന്ന പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ നേ​ട്ട​മാ​ണി​ത്. മു​ന്ന​ണി​ക്ക് പു​ത്ത​ന്‍ ഊ​ര്‍​ജ​വും ആ​വേ​ശ​വും കെ​ട്ടു​റ​പ്പു​മൊ​ക്കെ പ​ക​രാ​ന്‍ അ​ദ്ദേ​ഹ​ത്തി​നാ​യി.

ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി എ.​എ​ൻ. രാ​ധാ​കൃ​ഷ്ണ​ന് കാ​ര്യ​മാ​യ ച​ല​നം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. സം​സ്ഥാ​ന നേ​താ​വി​നെ​ത്ത​ന്നെ ക​ള​ത്തി​ലി​റ​ക്കി​യി​ട്ടും പ്ര​തീ​ക്ഷി​ച്ച നേ​ട്ടം ഉ​ണ്ടാ​ക്കാ​ന്‍ ക​ഴി​യാ​ത്ത​ത് ബി​ജെ​പി​യി​ലും വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ടേ​റി​യ ച​ര്‍​ച്ച​യ്ക്കു വ​ഴി​യൊ​രു​ക്കും.

LEAVE A REPLY

Please enter your comment!
Please enter your name here