തിരുവനന്തപുരം: സരിത്തിനെ കസ്റ്റഡിയിൽ എടുത്തത് വിജിലൻസാണെന്ന് സ്ഥിരീകരണം വന്നതിന് പിന്നാലെ സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി സ്വപ്ന സുരേഷ്. തന്നെയും തന്‍റെ കൂട്ടാളികളെയും ഭീഷണിപ്പെടുത്താനുള്ള നീക്കമാണ് പിണറായി സർക്കാർ നടത്തുന്നതെന്ന് സ്വപ്ന ആരോപിച്ചു.

ഹാജരാകണമെന്ന് ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് നൽകിയിട്ടില്ല. തന്‍റെ വാർത്താ സമ്മേളനം കഴിയുന്നതിന് മുമ്പ് സരിത്തിനെ എന്തിന് കൊണ്ടുപോയി. തന്നെയും തന്‍റെ കുടുംബത്തെയും ഭീഷണിപ്പെടുത്താനുള്ള നീക്കമാണിത്. ലൈഫ് മിഷൻ കേസിൽ വിജിലൻസ് ആദ്യം കൊണ്ടുപോകേണ്ടത് ശിവശങ്കറിനെയാണെന്നും സ്വപ്ന പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here