തൃശൂർ: നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ സ്വർണം പോലീസ്പിടികൂടി . സംഭവത്തിൽ മലപ്പുറം സ്വദേശി നിഷാജ്, അഴീക്കോട് സ്വദേശി സബീൽ എന്നിവരാണ് പിടിയിൽ ആയത്.

വിമാനത്താവളം വഴി കടത്തിയ സ്വർണം കാറിൽ കൊണ്ടുപോകുന്നതിനിടെയായിരുന്നു ഇവർ പോലീസിന്റെ പിടിയിലായത്. മലപ്പുറത്തേക്ക് ആയിരുന്നു ഇവർ സ്വർണം എത്തിക്കാൻ ശ്രമിച്ചത്. ഇതിനിടെകൊടുങ്ങല്ലൂർ പോലീസ് സ്വർണം പിടികൂടുകയായിരുന്നു.
ഒന്നര കിലോഗ്രാം സ്വർണ്ണമാണ് ഇവരിൽ നിന്നും പിടിച്ചെടുത്തത്.കർശനപരിശോധനകൾക്കിടയിലുംസ്വർണവുമായിഇവർവിമാനത്താവളത്തിൽ നിന്നും എങ്ങനെ പുറത്തു കടന്നു എന്ന കാര്യം ദുരൂഹമാണ്.

കഴിഞ്ഞ ദിവസം കണ്ണൂർ വിമാനത്താവളം വഴി കടത്തിയ സ്വർണവും ഇത്തരത്തിൽ  പോലീസ് പിടികൂടിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here