കൊച്ചി: ബിജെപി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. കലൂർ പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ യോഗാചാര്യ ഡോ.ജലജ ആചാര്യ യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
ബി ജെ പി ജില്ലാ പ്രസിഡണ്ട് എസ്.ജയകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങ് സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി ഉദ്ഘാടനം നിർവ്വഹിച്ചു. പട്ടികജാതി മോർച്ച ജില്ലാ പ്രസിഡണ്ട് ഷാജി മൂത്തേടൻ പ്രസംഗിച്ചു. ജില്ലയിൽ 141 സ്ഥലങ്ങളിൽ ബിജെപിയുടെ ആഭിമുഖ്യത്തിൽ യോഗ ദിനം ആചരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here