മുംബൈ: മഹാരാഷ്‌ട്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ. രാജ്ഭവനിലെ ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ ഗവർണർ ഭഗത്‌സിംഗ് കോഷിയാരി അദ്ദേഹത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

മഹാരാഷ്‌ട്രയുടെ 20ാമത്തെ മുഖ്യമന്ത്രിയാണ് ഏകനാഥ് ഷിൻഡെ.  വെെകീട്ട് സംയുക്തമായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഷിൻഡെയെ മുഖ്യമന്ത്രിയായി തീരുമാനിച്ച വിവരം പുറത്തുവിട്ടത്.  ശിവസേന സ്ഥാപകൻ ബാൽതാക്കറെയെയും ആനന്ദ് ഡിഗെയെയും സ്മരിച്ചുകൊണ്ടായിരുന്നു ഏകനാഥ് ഷിൻഡെ ചരിത്ര ദൗത്യം ഏറ്റെടുത്തത്. ഷിൻഡെയുടെ രാഷ്‌ട്രീയ ഗുരുവാണ് താനെയിലെ ശിവസേനാ നേതാവായിരുന്ന ആനന്ദ് ഡിഗെ.

ഭാരത് മാതാ കി ജയ് വിളികളും ശിവസേന മുദ്രാവാക്യവും മുഴങ്ങിയ ആവേശഭരിതമായ ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.

LEAVE A REPLY

Please enter your comment!
Please enter your name here