തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ മുൻ ഡിജിപി ആർ. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലുകൾക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സർവീസിൽ ഇരിക്കുന്ന സമയത്ത് എന്തുകൊണ്ട് ഇത് പറഞ്ഞില്ലെന്ന് കാനം ചോദിച്ചു.

വിരമിച്ചതിന് ശേഷം ചില ഉദ്യോഗസ്ഥർക്കുള്ള അസുഖമാണ് വെളിപ്പെടുത്തൽ. അത്തരം ആരോപണങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കണ്ട. ആരോപണം അന്വേഷണത്തെ ബാധിക്കുമോയെന്ന് അന്വേഷണ സംഘം പരിശോധിക്കട്ടെയെന്നും കാനം പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here