ന്യൂഡൽഹി: രാജ്യത്തെ അഭിസംബോധന ചെയ്ത് സ്ഥാനമൊഴിയുന്ന രാഷ്‌ട്രപതി രാം നാഥ് കോവിന്ദ്.രാജ്യത്തെ ജനങ്ങൾ തിരഞ്ഞെടുത്ത പ്രതിനിധികൾ വഴിയാണ് രാഷ്‌ട്രപതി സ്ഥാനത്ത് അഞ്ച് വർഷങ്ങൾക്ക് മുൻപ് എത്തിയതെന്നും തന്നിൽ വിശ്വാസമർപ്പിച്ച ജനപ്രതിനിധികൾക്കും ജനങ്ങൾക്കും നന്ദിയറിയിക്കുന്നതായും വിടവാങ്ങൽ പ്രസംഗത്തിൽ അദ്ദേഹം വ്യക്തമാക്കി. സ്വതന്ത്ര ഇന്ത്യയ്‌ക്കായി പോരാടിയ സ്വാതന്ത്ര്യ സമരസേനാനികളെ ഓർമ്മിക്കുകയും അവർക്ക് കൃതജ്ഞത അർപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു

21-ാം നൂറ്റാണ്ട് ഇന്ത്യയുടേതാക്കി മാറ്റാനുളള യാത്രയിലാണ് രാജ്യം. അതിനുളള ശേഷി രാജ്യത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞു. 19-ാം നൂറ്റാണ്ടിൽ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി നിരവധി പോരാട്ടങ്ങളാണ് നടന്നത്. എന്നാൽ ദേശഭക്തി കൊണ്ട് മാത്രം അതിന് ഒട്ടേറ സംഭാവന നൽകിയ പലരെയും പിന്നീട് വിസ്മരിച്ചു. എന്നാൽ ഇന്ന് അവർക്ക് ഉചിതമായ അംഗീകാരമാണ് നൽകുന്നതെന്ന് രാഷ്‌ട്രപതി ചൂണ്ടിക്കാട്ടി. ഡോ. രാജേന്ദ്ര പ്രസാദ്, ഡോ. എസ് രാധാകൃഷ്ണൻ, ഡോ. എപിജെ അബ്ദുൾ കലാം തുടങ്ങിയ വിശിഷ്ട വ്യക്തികളുടെ പിന്തുടർച്ചക്കാരനായിട്ടാണ് താൻ ഈ പദവിയിൽ എത്തിയത്. രാഷ്്ട്രപതിയായിരിക്കെ കഴിവിന്റെ പരാമവധി എല്ലാ ഉത്തരവാദിത്വങ്ങളും നിറവേറ്റാൻ ശ്രമിച്ചിട്ടുണ്ടെന്ന് രാംനാഥ് കോവിന്ദ് പറഞ്ഞു.

രാഷ്‌ട്രപതി പദവിയിലിരിക്കെ തന്റെ മനസിൽ ഓടിയെത്തുന്ന അവിസ്മരണീയ മുഹൂർത്തം കാൺപൂരിലെ തന്റെ ഗ്രാമത്തിൽ പോയതും അദ്ധ്യാപകരുടെ കാൽ തൊട്ട് വണങ്ങിയതുമാണ്. തങ്ങളുടെ ഗ്രാമവുമായോ നഗരവുമായോ അവരുടെ സ്‌കൂളുകളുമായും അദ്ധ്യാപകരുമായും ബന്ധപ്പെട്ടിരിക്കുന്ന പാരമ്പര്യം ഇന്ത്യൻ സംസ്‌കാരത്തിന്റ പ്രത്യേകയാണ്. ഈ പാരമ്പര്യം യുവതലമുറയും പിൻതുടരണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നമ്മുടെ പാരമ്പര്യവും വേരുകളും മറക്കാതിരിക്കാനാണ് അത്. അതാണ് ഭാരതത്തിന്റെ സത്വം രാംനാഥ് കോവിന്ദ് പറഞ്ഞു.

ഓഗസ്റ്റ് 15 ന് രാജ്യം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെ നൂറാം വാർഷികത്തിലേക്ക് നയിക്കുന്ന 25 വർഷത്തെ ‘അമൃത് കാല’ത്തിലേക്ക് പ്രവേശിക്കും. തിലകും ഗോഖലെയും ഭഗത് സിങ്ങും നേതാജിയും ജവഹർലാൽ നെഹ്റുവും സർദാർ പട്ടേലും ശ്യാമപ്രസാദ് മുഖർജിയും മുതൽ സരോജിനി നായിഡുവും കമലാദേവി ചതോപാധ്യായയും വരെയുള്ള വിപുലമായ നേതാക്കളുടെ പ്രയ്തന ഫലമാണ് ഇന്നത്തെ ഇന്ത്യ. മനുഷ്യരാശിയുടെ ചരിത്രത്തിൽ ഇത്രയധികം ആളുകൾ ഒരു ലക്ഷ്യത്തിനായി ഒന്നിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സായുധ സേനകളിലെയും പരാ മിലിറ്ററി സേനകളിലെ കരുത്തരായ ജവാന്മാരെ കാണാൻ ലഭിച്ച അവസരം വളരെ വിലമതിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. അവരുടെ ദേശ സ്‌നേഹം പ്രചോദനമർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

കലാവസ്ഥ വ്യതിയാനം ഭൂമിയെ വളരെ വലിയ നിലയിൽ ബാധിക്കുന്നുണ്ട്. വരുന്ന തലമുറയ്‌ക്കു വേണ്ടി പരിസ്ഥിതിയും ഭൂമിയും ജലവും വായുവും സംരക്ഷിക്കണമെന്നും ആവർത്തിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here