ന്യൂഡൽഹി: രാജ്യത്തിന്റെ 15-ാമത് രാഷ്‌ട്രപതിയായി ദ്രൗപദി മുർമു അധികാരമേറ്റു. ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുത്തതോടെ ദ്രൗപദി മുർമു രാജ്യത്തിന്റെ പ്രഥമ വനിതയായി. രാഷ്‌ട്രപതി സ്ഥാനമൊഴിഞ്ഞ രാം നാഥ് കോവിന്ദ്, ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു, ചീഫ് ജസ്റ്റിസ് എൻ.വി രമണ, സ്പീക്കർ ഓം ബിർള, പ്രധാനമന്ത്രി നരേന്ദ്രമോദി, മറ്റ് കേന്ദ്രമന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്

സത്യപ്രതിജ്ഞയ്‌ക്കായി രാഷ്‌ട്രപതി ഭവനിൽ നിന്ന് രാംനാഥ് കോവിന്ദും ദ്രൗപദി മുർമുവും ഒന്നിച്ചാണ് പാർലമെന്റിലേക്ക് ഇറങ്ങിയത്. സെൻട്രൽ ഹാളിലേക്ക് പ്രവേശിക്കുന്ന കവാടത്തിൽ ദ്രൗപദി മുർമുവിന് ഏവരും സ്വീകരണം നൽകി. ഉപരാഷ്‌ട്രപതിയും ചീഫ് ജസ്റ്റിസും ചേർന്ന് മുർമുവിനെ പാർലമെന്റിലേക്ക് ആനയിച്ചു. അഞ്ചാം നമ്പർ ഗേറ്റിലൂടെയാണ് ദ്രൗപദി മുർമു പാർലമെന്റിലേക്ക് പ്രവേശിച്ചത്. രാവിലെ പത്ത് മണിയോടെയായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങുകൾ ആരംഭിച്ചത്. ശേഷം രാഷ്‌ട്രപതിയായി അധികാരമേറ്റ ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here