കൊല്ലത്ത് അഭിഭാഷകനെ മര്‍ദിച്ചെന്ന പരാതിയില്‍ നാല് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കരുനാഗപ്പള്ളി എസ്.എച്ച്.ഒ അടക്കമുള്ളവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. കരുനാഗപ്പള്ളി എസ്.എച്ച്.ഒ. ജി. ഗോപകുമാര്‍, എസ്.ഐ. അലോഷ്യസ് അലക്‌സാണ്ടര്‍, ഗ്രേഡ് എസ്‌.ഐ. ഫിലിപ്പോസ്, സി.പി.ഒ. അനൂപ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

അഭിഭാഷകനെ കസ്റ്റഡിയിലെടുക്കുമ്പോൾ സ്ഥലത്തില്ലാതിരുന്ന എസ്എച്ച്ഒ ഗോപകുമാറിനെയും സസ്പെൻസ് ചെയ്തു. പൊലീസ് ഉദ്യോഗസ്ഥർ തെറ്റു ചെയ്തിട്ടില്ലെന്നായിരുന്നു അന്വേഷണ റിപ്പോർട്ട്. നടപടിക്കെതിരെ പൊലീസിൽ ശക്തമായ എതിർപ്പുയര്‍ന്നു.

എസ്എച്ച്ഒ ഗോപകുമാർ, എസ്ഐ അലോഷ്യസ് അലക്സാണ്ടർ, ഗ്രേഡ് ഫിലിപ്പോസ്, സീനിയര്‍ പൊലിസ് ഓഫീസർ അനൂപ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ക്രമസമാധാന ചുമതലയുള്ള എഡിജിപിയാണ് സസ്പെൻറ് ചെയ്തത്. സസ്പെൻഷനെ ഡിജിപിയും എതിർത്തിരുന്നു. ഐപിഎസ് അസോസിയേഷനും നടപടിയെ എതിർത്തിരുന്നു.

കരുനാഗപ്പള്ളിയിൽ അഭിഭാഷകരും പൊലീസും തമ്മിലുണ്ടായ തർക്കത്തിൽ വഴിത്തിരിവായി ആശുപത്രി രേഖകൾ പുറത്തുവന്നിരുന്നു. വാഹനാപകടം ഉണ്ടാക്കിയതിന് പൊലീസ് കസ്റ്റഡിയിലെടുത്ത അഭിഭാഷകൻ ജയകുമാർ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ടില്‍ പറയുന്നു. മദ്യപിച്ചോ എന്ന് കണ്ടെത്താൻ പൊലീസ് ആശുപത്രിയിലെത്തിച്ചപ്പോൾ, അവിടെയും അഭിഭാഷകൻ അക്രമ സ്വഭാവം കാണിച്ചെന്ന് വ്യക്തമാക്കുന്ന ആശുപത്രി രേഖകളും പുറത്തു വന്നു. ആശുപത്രിയിൽ വച്ച് അഡ്വ. ജയകുമാർ പൊലീസുകാരെയും ആശുപത്രി ജീവനക്കാരെയും ചവിട്ടിയെന്നാണ് ഡോക്ടറുടെ റിപ്പോർട്ട്. വാഹനാപകടവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ജയകുമാ‍റിനെ കരുനാഗപ്പള്ളി എസ്എച്ച്ഒയുടെ നേതൃത്വത്തിൽ പൊലീസ് മർദ്ദിച്ചുവെന്നായിരുന്നു അഭിഭാഷകരുടെ ആരോപണം.

അഭിഭാഷകന് സാക്ഷി പറയാൻ എത്തിയവരുടെ മൊബൈൽ ലൊക്കേഷൻ പരിശോധനയിൽ ഇവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലാ എന്നും ടവർ ലൊക്കേഷൻ പരിശോധനയിൽ തിരിച്ചറിഞ്ഞിരുന്നു. പോലീസ്ഉദ്യോഗസ്ഥരുടെ സസ്പെൻഷനു പിന്നിൽ അഭിഭാഷക സംഘടനാ നേതാക്കളുമായി ഒരു മന്ത്രി ചർച്ച നടത്തിയതായും ഇതിൻ്റെ തുടർച്ചയാണ് ഉദ്യോഗസ്ഥരുടെ – മനോവീര്യം കെടുത്തുന്നസസ്പെൻഷൻ എന്ന ആരോപണവും ഉയർന്നിട്ടുണ്ട്.,?

LEAVE A REPLY

Please enter your comment!
Please enter your name here