പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച്‌ മുസ്ലീം ലീഗ്.നിരോധനത്തിന് ഒപ്പം നില്‍ക്കുന്നതായി എം കെ മുനീര്‍ പറഞ്ഞു.

പുതുതലമുറയെ വഴി തെറ്റിക്കുന്ന ഇത്തരക്കാരെ സമുദായക്കാര്‍ തന്നെ നേരിടണം. വാളെടുക്കണം എന്ന് പറയുന്നവര്‍ ഏത് ഇസ്ലാമിന്റെ ആളുകളാണെന്നും മുനീര്‍ ചോദിച്ചു.തക്കതായ കാരണം കണ്ടെത്തി നിരോധിച്ചിട്ടുണ്ടെങ്കിൽ ആ നിലപാടിനൊപ്പം നിൽക്കും. അത്രമാത്രം ആക്രമണങ്ങൾ അവർ അഴിച്ചുവിടുകയും പുതുതലമുറയെ വഴി തെറ്റിക്കുകയും ചെയ്യുന്ന മുദ്രാവാക്യങ്ങളാണ് അവർ മുഴക്കിക്കൊണ്ടിരിക്കുന്നത്. ഇതിനെ ആശയപരമായി നേരിടണം. ഇല്ലെങ്കിൽ ഇത് മറ്റ് പല രൂപങ്ങളിലും എത്തും.

പോപ്പുലർ ഫ്രണ്ടിന്റെ ആശയങ്ങൾ പിന്തുടരുന്ന ചെറുപ്പക്കാരോട് ഇനി പറയാനുള്ളത്. നിങ്ങൾ ഈ ആശയത്തെ കൈവെടിയുക. സമാധാനാന്തരീക്ഷത്തിൽ ഒന്നിച്ചു നിന്നാൽ മാത്രമേ ഫാസിസത്തെ നേരിടാൻ സാധിക്കുകയുള്ളു’ എന്നും എം.കെ.മുനീർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here