ന്യൂഡൽഹി: 36ഉപഗ്രഹങ്ങൾവഹിച്ചുകൊണ്ടുള്ള ഐഎസ്ആർഒയുടെ എൽവിഎം-3 റോക്കറ്റ് വിക്ഷേപിച്ചു. യുകെ ആസ്ഥാനമായുള്ള ഇന്റർനെറ്റ് സേവനദാതാക്കളായ വൺ വെബ്ബിന്റെ ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള ഇസ്രോയുടെ ഏറ്റവും ഭാരമേറിയ റോക്കറ്റാണ് വിക്ഷേപിച്ചത്. വൺ വെബ്ബ് ഇന്ത്യ-1 മിഷൻ എന്ന പേരിലാണ് വിക്ഷേപണം നടന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻസ്പേസ് സെന്ററിൽ നിന്ന് അർദ്ധരാത്രി 12.07 നാണ് വിക്ഷേപണം നടന്നത്. ഇത്രയും ഭാരമേറിയ ഉപഗ്രഹം ആദ്യമായാണ് ഇന്ത്യ വിക്ഷേപിക്കുന്നത്. സാധാരണയായി പിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണങ്ങൾ നടത്തിയിരുന്നത്. എന്നാൽ വൺ വെബ്ബ് ഇന്ത്യ 1 മിഷന്റെ വിക്ഷേപണം നടക്കുന്നത് ജിഎസ്എൽവി റോക്കറ്റ് ഉപയോഗിച്ചാണ്. 5,400 കിലോഗ്രാം ഭാരമുള്ള ഉപഗ്രഹങ്ങൾഭ്രമണപഥത്തിലെത്തിക്കുന്നതോടെ ഉപഗ്രഹ വിക്ഷേപണ രംഗത്ത് പുത്തൻ ചരിത്രം സൃഷ്ടിക്കപ്പെടും. വേഗത കൂടിയതും പ്രതികരണ സമയം കുറഞ്ഞതുമായ ബ്രോഡ്ബാൻഡ് സേവനം ബഹിരാകാശത്ത് നിന്ന് നൽകുന്ന സേവനമാണ് വൺവെബ്ബിലൂടെ ലക്ഷ്യമിടുന്നത്.

ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായി കൈകോർത്താണ് വൺവെബ്ബ് വിക്ഷേപണം സാദ്ധ്യമാക്കുന്നത്. കമ്പനിയുടെ 14-ാമത് ലോഞ്ചാണ് നടന്നത്. ഇന്ത്യയിലുടനീളമുള്ള ഡിജിറ്റൽ അന്തരം കുറയ്ക്കാൻ പദ്ധതി വഴിയാകുമെന്നും കമ്പനി വ്യക്തമാക്കി.

 

 

LEAVE A REPLY

Please enter your comment!
Please enter your name here