കൊച്ചി:സംസ്ഥാനത്ത് തുലാവര്‍ഷമെത്തി. തുലാവര്‍ഷത്തിന്റെ ഭാഗമായി ബംഗാള്‍ ഉള്‍ക്കടലിനു മുകളിലും തെക്കേ ഇന്ത്യക്ക് മുകളിലുമായി വടക്ക് കിഴക്കന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി  കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടി/മിന്നല്‍/മഴക്കും സാധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

തുലാവര്‍ഷം എത്തിയതിന് പിന്നാലെ കൊച്ചി നഗരത്തില്‍ കനത്ത മഴ. ഒരു മണിക്കൂറിന് മുകളിലായി മഴ നിര്‍ത്താതെ പെയ്യുകയാണ്.എംജി റോഡില്‍ കടകളില്‍ ഉള്‍പ്പെടെ വെള്ളം കയറി. ഓടകള്‍ നിറഞ്ഞു കവിഞ്ഞ് റോഡില്‍ വെള്ളം മുട്ടിനൊപ്പം എത്തി. കടവന്ത്ര,പനമ്പള്ളി നഗർ ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെ ഇടറോഡുകളിലും വെള്ളക്കെട്ട് ഉണ്ടായി.

എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മഴ ചെയ്യുകയാണ്. ചോറ്റാനിക്കര, വെണ്ണിക്കുളം, തിരുവാങ്കുളം, വരിക്കോലി ഉൾപ്പെടെയുള്ള സ്ഥലങ്ങളിലും മഴ ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here