• മലപ്പുറം അരീക്കോട് പൊലീസിനെതിരെ സ്റ്റേഷനുള്ളില്‍ കയറി സിപിഐഎമ്മിന്റെ പ്രതിഷേധം. എസ് എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് സിപിഐഎം പ്രതിഷേധിച്ചത്. സിപിഐഎം ഏരിയ സെക്രട്ടറി ഭാസ്‌ക്കരന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. എസ്എഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അകാരണമായി മര്‍ദിച്ചതായി ആരോപിച്ചാണ് പ്രതിഷേധം നടന്നത്. കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കമാണ് അറസ്റ്റിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം. അറസ്റ്റ് ചെയ്തത് കോളേജിനു പുറത്തുനിന്ന് വന്നവരെയാണെന്നും പൊലീസ് പറഞ്ഞിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here