തിരുവനന്തപുറം:വിഴിഞ്ഞംതുറമുഖനിർമ്മാണത്തിനായി കല്ലുകൾ എത്തിച്ച ലോറികൾ സമരക്കാർ തടഞ്ഞു. 40 ഓളം ലോറികൾ ആണ് തടഞ്ഞത്. ഇതോടെ സമരക്കാരും നിർമ്മാണത്തെ അനുകൂലിക്കുന്നവരും തമ്മിൽ പ്രദേശത്ത് സംഘർഷാവസ്ഥ ആയതോടെ പൊലീസ്എത്തിനിയന്ത്രണമേറ്റെടുത്തു.കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. സമരക്കാരെ റോഡിൽനിന്നും നീക്കി തുടങ്ങി.

തുറമുഖനിർമ്മാണം തടസ്സപ്പെടുത്തില്ലെന്ന് സമരസമിതി ഹെെക്കോടതിയിൽ കഴിഞ്ഞദിവസം സത്യവാങ് മൂലം നൽകിയിരുന്നു. അത് ലംഘിച്ചാണ് സമരപന്തലിൽനിന്ന് ഇറങ്ങിവന്ന് ലോറികൾ തടഞ്ഞത്. വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് അറിയിച്ചിരുന്നത്.

തുറമുഖ നി‍ര്‍മ്മാണം വീണ്ടും തുടങ്ങുമെന്ന് അറിയിപ്പ് ലഭിച്ചതോടെ സമരക്കാർ പ്രദേശത്തേക്ക്പ്രതിഷേധവുമായെത്തുകയായിരുന്നു.  വാഹനങ്ങൾ കടത്തിവിടില്ലെന്ന നിലപാടിൽ വാഹനങ്ങൾക്ക് മുന്നിൽ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് നീക്കി. അതിനിടെ തുറമുഖ നി‍ര്‍മ്മാണത്തെ അനുകൂലിക്കുന്ന സംഘവുമെത്തി -ഇരുകൂട്ടരും തമ്മിൽ വാക്കേറ്റമുണ്ടായി

 

LEAVE A REPLY

Please enter your comment!
Please enter your name here