ആലുവ മെട്രോ സ്റ്റേഷന് സമീപം സ്വകാര്യ ബസ് ബൈക്കിൽ ഇടിച്ച് രണ്ടുപേർക്ക് പരിക്ക്.

ആലുവ: ആലുവ മെട്രോ സ്റ്റേഷന് സമീപം ബൈക്കും, സ്വകാര്യ ബസ്സും കൂട്ടിമുട്ടി ബൈക്ക് യാത്രികനായ യുവാവിനും ,
ബസ്സ് യാത്രികയായ സ്ത്രീക്കും പരിക്കേറ്റു. എറണാകുളം ഭാഗത്ത് നിന്നും വരികയായിരുന്ന സ്വകാര്യ ബസ്സും, എതിരെ വന്ന ബൈക്കും കൂട്ടിമുട്ടിയായിരുന്നു അപകടം.

അപകടത്തിൽ ഗുരുതര പരിക്കേറ്റ ഇരിങ്ങാലക്കുട സ്വദേശി ചിറയത്ത് ചെമ്പൻവീട്ടിൽ ജോൺസന്റെ മകൻ
ജെഫ് ജോൺസൺ (30 ) നെയും.

ഇടിയുടെ ആഘാതത്തിൽ ബസ്സിൽ തന്നെ തെറിച്ചുവീണ ബസ്സിലെ യാത്രക്കാരിയായ തായിക്കാട്ടുകര കാഞ്ഞിരത്തിങ്കൽ വീട്ടിൽ ഷാനവാസിന്റെ ഭാര്യ മിനി (42)നെയും പരിക്കുകളോടെ ആലുവ നജാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here