കൊച്ചി:കേരളത്തിലെത്തിയ കേന്ദ്ര ഉപഭോക്തൃ കാര്യ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി സാധ്വി നിരഞ്ജൻ ജ്യോതിയുടെ നേതൃത്വത്തിൽ ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിൽ അവലോകന യോഗം ചേർന്നു.

ആദ്യ അവലോകന യോഗത്തിൽ
സപ്ലൈകോ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ. സഞ്ജീബ് കുമാർ പട്ട് ജോഷി, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ജനറൽ മാനേജർ നട്ബർ പാൽ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ കൊച്ചി ഡിവിഷണൽ മാനേജർ സന്തോഷ് കുമാർ, അസിസ്റ്റന്റ് ജനറൽ മാനേജർ മനോരമ മിൻസ്, മാനേജർ പി.ഐ. ഷബീബ്, സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷൻ റീജിയണൽ മാനേജർ ബി. ആർ. മനീഷ്,
ബ്യൂറോ ഇന്ത്യൻ സ്റ്റാൻഡേർഡ്സ് സീനിയർ ഡയറക്ടർ മുഹമ്മദ് ഇസ്മയിൽ, ജോയിന്റ് ഡയറക്ടർമാരായ ടി.ആർ. ജുനിത, റിനോ ജോൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ കേരളത്തിലെ പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി. ഫോർട്ടിഫൈഡ് അരിയുടെ പ്രോത്സാഹനത്തിന് കൂടുതൽ പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി നിർദേശിച്ചു.

ഗ്രാമീണ വികസന വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്നു. സംസ്ഥാന ഗ്രാമവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ശർമിള മേരി ജോസഫ്,
മഹാത്മ ഗാന്ധി തൊഴിലുറപ്പ് പദ്ധതി
മിഷൻ ഡയറക്ടർ അനുകുമാരി, മഹാത്മാ ഗാന്ധി ( എൻ.ആർ. ഇ.ജി.ഡി ) ജോയിന്റ് ഡെവലപ്മെന്റ് കമ്മീഷണർ ബാലചന്ദ്രൻ, ഡെപ്യൂട്ടി ഡവലപ്മെന്റ് കമ്മീഷണർ ആർ.രവിരാജ്, എറണാകുളം ജോയിന്റ് പ്രോഗ്രാം കോ- ഓഡിനേറ്റർ ശ്യാമ ലക്ഷ്മി, ആലപ്പുഴ ജോയിന്റ് പ്രോഗ്രാം കോ-ഓഡിനേറ്റർ കെ.ജെ. ടോമി, കുടുംബശ്രീ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീകാന്ത്, ജില്ലാ മിഷൻ കോ-ഓഡിനേറ്റർ എം.ബി. പ്രീതി എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here