കണ്ണൂർ: ഇ.പി. ജയരാജനെതിരേ സാമ്പത്തിക ആരോപണം ഉന്നയിച്ച പി. ജയരാജനെതിരേ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് പരാതി പ്രളയം. വിവിധ സ്ഥലങ്ങളിൽനിന്നുള്ള ഇ.പി. അനുകൂല പാർട്ടി പ്രവർത്തകരാണ് പി. ജയരാജനെതിരേ പരാതിയുമായി രംഗത്തെത്തിയത്.

പി. ജയരാജന്‍റെ ക്വട്ടേഷൻ ബന്ധം അന്വേഷിക്കണം എന്നാണ് പ്രധാന ആവശ്യം. കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി പി. ജയരാജന് ബന്ധമുണ്ട്. വടകരയിൽ പാർലമെന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിക്ക് നൽകിയില്ലെന്നും പരാതിയിൽ പറയുന്നു.

അതേസമയം, റിസോർട്ട് വിവാദത്തിൽ പാർട്ടി വേദികളിൽ മറുപടി പറയാൻ ഇ.പി. ജയരാജൻ ഒരുങ്ങുകയാണ്. വിവാദത്തിൽ പാർട്ടി അന്വേഷണം വന്നാൽ ഇ.പി. ജയരാജന് എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് മാറിനിൽക്കേണ്ടി വരും. വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടിയേറ്റിൽ വിഷയം ചർച്ച ചെയ്യുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here